0 Comments

അബുദാബി: യുഎഇയില്‍7 3 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 112 പേര്‍   രോഗമുക്തരായി . കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പുതിയതായി നടത്തിയ 2,12,021  കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,40,209 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,34,562 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി.  2,137 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 3,510 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.  29,589 ഡോസ് കൊവിഡ് വാക്സിനുകളാണ് രാജ്യത്ത് ഇന്ന് നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *