0 Comments

ന്യൂ​ഡ​ൽ​ഹി: ദീ​പാ​വ​ലി ആ​ഘോ​ഷ​ങ്ങ​ള്‍​ക്കു പി​ന്നാ​ലെ ഡ​ല്‍​ഹി​യി​ലെ അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍. മലിനീകരണ തോത് മണിക്കൂറുകൾ കൊണ്ട് ഉയർന്ന്, ഗുണനിലവാര സൂചിക ഗുരുതര സ്ഥിതിയായ 600ന് മുകളിലെത്തി.

പലയിടത്തും സർക്കാർ നിർദേശം മറികടന്ന് അർധ രാത്രിവരെ പടക്കം പൊട്ടിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി രാജ്യതലസ്ഥാനത്ത് വായുവിന്റെ ഗുണനിലവാര സൂചിക 300ന് മുകളിലായിരുന്നു. ഡൽഹിക്ക് അടുത്തുള്ള നഗരങ്ങളിലും ഗുണനിലവാര സൂചിക വലിയ തോതിൽ ഉയർന്നു. ഡ​ല്‍​ഹി​യു​ടെ സ​മീ​പ ന​ഗ​ര​മാ​യ ഫ​രീ​ദാ​ബാ​ദ്, ഗാ​സി​യാ​ബാ​ദ്, ഗു​ഡ്ഗാ​വ്, നോ​യി​ഡ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വാ​യു​ഗു​ണ​നി​ല​വാ​രം അ​പ​ക​ട​ക​ര​മാ​യ അ​വ​സ്ഥ​യാ​ണ്.

ദീപാവലി ദിനത്തില്‍ ഉച്ചയ്ക്ക് ശേഷം തലസ്ഥാനത്തെ ‘എയര്‍ ക്വാളിറ്റി ഇന്‍ഡെക്‌സ്’ 339ലാണ് എത്തിനില്‍ക്കുന്നത്. പൂജ്യം മുതല്‍ 50 വരെയാണ് ഇന്‍ഡെക്‌സ് എങ്കില്‍ അന്തരീക്ഷം വളരെ നല്ലതായിരിക്കുന്നു എന്നതാണ് സൂചന. 51- 100 ആണെങ്കില്‍ തൃപ്തികരം എന്ന് പറയാം. 101-200 വലിയ പ്രശ്‌നമില്ല എന്ന രീതിയില്‍ വിലയിരുത്താം. 201- 300 ആണെങ്കില്‍ മോശം, 301- 400 ആയാല്‍ വളരെ മോശം, 401- 500 ആയാല്‍ അതിരൂക്ഷം എന്നിങ്ങനെയാണ് വിലയിരുത്തുന്നത്.

സൗ​ത്ത് ഡ​ൽ​ഹി​യി​ലെ ല​ജ്പ​ത് ന​ഗ​ർ, നോ​ർ​ത്ത് ഡ​ൽ​ഹി​യി​ലെ ബു​രാ​രി, പ​ശ്ചി​മ ഡ​ൽ​ഹി​യി​ലെ പ​ശ്ചി​മ വി​ഹാ​ർ, കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ഷ​ഹ്ദാ​ര നി​വാ​സി​ക​ൾ രാ​ത്രി ഏ​ഴി​ന് പ​ട​ക്കം പൊ​ട്ടി​ക്കു​ന്ന സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

Leave a Reply

Your email address will not be published. Required fields are marked *