0 Comments

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 10,929 പേ​ർ​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു​വെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. വെ​ള്ളി​യാ​ഴ്ച​ത്തേ​ക്കാ​ൾ രോ​ഗി​ക​ളു​ടെ എ​ണ്ണം 14 ശ​ത​മാ​നം കു​റ​ഞ്ഞു​വെ​ന്ന​ത് ആ​ശ്വാ​സ​ക​ര​മാ​ണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കു പ്രകാരം കഴിഞ്ഞ ദിവസം 392 പേരാണ് രാജ്യത്ത് കോവിഡ് മൂലം മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 3,43,44,683 ആയി ഉയർന്നു.

ക​ഴി​ഞ്ഞ 29 ദി​വ​സ​മാ​യി രാ​ജ്യ​ത്ത് ഇ​രു​പ​തി​നാ​യി​ര​ത്തി​ൽ താ​ഴെ​യാ​ണ് കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. 12,509 പേ​ർ​ക്കാ​ണ് ഒ​റ്റ​ദി​വ​സം രോ​ഗ​മു​ക്തി​യു​ണ്ടാ​യ​ത്. നി​ല​വി​ൽ 1.46 ല​ക്ഷം പേ​രാ​ണ് രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്. രാജ്യത്തെ ദിനംപ്രതിയുള്ള കോവിഡ് പോസിറ്റിവിറ്റി നിരക്ക് 1.35 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.27 ശതമാനവുമാണ്. കഴിഞ്ഞ 42 ദിവസമായി പ്രതിവാര കോവിഡ് നിരക്കും 33 ദിവസമായി ദിനംപ്രതിയുള്ള കോവിഡ് കേസുകളും 2 ശതമാനത്തിൽ താഴെയാണ് റിപ്പോർട്ട് ചെയ്യുന്നത്.

6,580 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച കേ​ര​ള​ത്തി​ലാ​ണ് പ്ര​തി​ദി​ന രോ​ഗി​ക​ൾ കൂ​ടു​ത​ൽ. മ​റ്റൊ​രു സം​സ്ഥാ​ന​ത്തും രോ​ഗി​ക​ളു​ടെ എ​ണ്ണം ആ​യി​ര​ത്തി​ൽ ക​വി​ഞ്ഞി​ട്ടി​ല്ല.

Leave a Reply

Your email address will not be published. Required fields are marked *