0 Comments

ദുബൈ: ഗായകന്‍ എം.ജി ശ്രീകുമാറിന്   യു.എ.ഇ ഗോള്‍ഡന്‍ വിസ .  ദുബായ് ആർട്സ് ആൻഡ് കൾച്ചർ വകുപ്പാണ് 10 വർഷത്തെ ഗോൾഡൻവിസ അനുവദിച്ചത്. ദുബായിലെ സർക്കാർ സേവനദാതാക്കളായ ഇ.സി.എച്ചാണ് എം.ജി. ശ്രീകുമാറിന്റെ വിസ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയത്.

വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്ക് യുഎഇ സര്‍ക്കാര്‍ നല്‍കുന്നതാണ് ദീര്‍ഘകാലത്തേക്കുള്ള ഗോള്‍ഡന്‍ വിസ. ദുബൈയിലെ താമസ കുടിയേറ്റ വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഇ.സി.എച്ഛ് സി.ഇ.ഓ ശ്രി ഇഖ്ബാല്‍ മാര്‍ക്കോണിയും സാന്നിധ്യത്തില്‍ എം.ജി ശ്രീകുമാറും ഭാര്യ ലേഖ ശ്രീകുമാറും ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി.   പ്രൈഡ് ഓഫ് ഇന്ത്യ പുരസ്കാരം സ്വീകരിക്കാൻ ദുബായിലെത്തിയതാണ് ശ്രീകുമാറും ഭാര്യയും.

 

 

Leave a Reply

Your email address will not be published. Required fields are marked *