0 Comments

സഭാതർക്കത്തിൽ വിവാദ പരാമര്ശങ്ങള്ക് പുറകെ മുല്ലപ്പെരിയാര്‍ അണക്കെട്ട് ശക്തമെന്ന് തന്റെ മുന്‍നിലപാട് ആവര്‍ത്തിച്ചു ഇപ്പോൾ വീണ്ടും എത്തിയിരിക്കുകയാണ് ജസ്റ്റിസ് കെ ടി തോമസ്.

തോമസിനോട് വിയോജിപ്പുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പി ജെ ജോസഫ് എംഎല്‍എയും പുറകെ എത്തിയിട്ടുമുണ്ട് . കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാന്‍ പി.സി.തോമസിന്റെ പുസ്തക പ്രകാശന ചടങ്ങിലാണു മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ചയായത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സാന്നിധ്യത്തിലായിരുന്നു നേതാക്കളുടെ അഭിപ്രായ പ്രകടനങ്ങള്‍.

ചടങ്ങില്‍ മുഖ്യാതിഥിയായ ജസ്റ്റിസ് കെ.ടി.തോമസ് പുസ്തകത്തില്‍ മുല്ലപ്പെരിയാര്‍ ഡാമിനെ പറ്റി പരാമര്‍ശിച്ചിട്ടുണ്ടെന്നും ഡാമിന് അപകടസാധ്യത ഉള്ളതായി താന്‍ കരുതുന്നില്ലെന്നും പറഞ്ഞു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീം കോടതി നിയോഗിച്ച ഹൈ എംപവേഡ് കമ്മിറ്റിയില്‍ അംഗമായിരുന്നപ്പോള്‍ ഡാമിനെക്കുറിച്ചു വിശദമായി പഠിച്ചിരുന്നു.1984ല്‍ മൂന്നു തവണ ബലപ്പെടുത്തല്‍ നടത്തിയതോടെ മുല്ലപ്പെരിയാര്‍ ഡാം പുതിയ ഡാമിനു തുല്യം ശക്തമാണ്. അതുകൊണ്ട് 1984 മുതലാണ് ഡാമിന്റെ പ്രായം കണക്കാക്കേണ്ടത്. താനും രണ്ടു ഡാം വിദഗ്ധരും അടങ്ങുന്ന സംഘം തയാറാക്കിയ പഠനറിപ്പോര്‍ട്ട് സുപ്രീം കോടതി അംഗീകരിച്ചതായും ജസ്റ്റിസ് കെ.ടി.തോമസ് പറഞ്ഞു.

ഈ വാദങ്ങള്‍ എതിര്‍ത്താണ് ഉമ്മന്‍ ചാണ്ടിയും പി.ജെ.ജോസഫും പ്രസംഗിച്ചത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാടിനു വെള്ളവും കേരളത്തിനു സുരക്ഷയും ഉറപ്പാക്കുന്ന പരിഹാരം ഉടന്‍ കണ്ടെത്തണമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ആയിരം വര്‍ഷത്തേക്കുള്ള ഉടമ്ബടിയാണു നിലവിലുള്ളത്. അത്രയും നാള്‍ ഡാം എന്തായാലും നിലനില്‍ക്കില്ല. പുതിയ ഡാം ഇന്നോ നാളെയോ വരേണ്ടതാണ്. രണ്ടു സംസ്ഥാനങ്ങളുടെയും താല്‍പര്യം സംരക്ഷിച്ച്‌ പരിഹാരമുണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹി, റൂര്‍ക്കി ഐഐടികള്‍ മുല്ലപ്പെരിയാറില്‍ നടത്തിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടിയാണു അധ്യക്ഷത വഹിച്ച പി.ജെ.ജോസഫ് മറുപടി നല്‍കിയത്. 48 മണിക്കൂറിനിടെ ഡാമില്‍ 65 സെന്റിമീറ്ററിലധികം മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നും അങ്ങനെ സംഭവിച്ചാല്‍ ഡാം കവിഞ്ഞൊഴുകുകയും ഗ്രാവിറ്റി ഡാം എന്ന നിലയില്‍ മുല്ലപ്പെരിയാര്‍ അതു താങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു. ജസ്റ്റിസ് കെ.ടി.തോമസ് അതു ശരിവച്ചു. ഡാം സ്ഥിതി ചെയ്യുന്നത് ഭൂചലന ഭീഷണിയുള്ള സ്ഥലത്താണെന്നും പുതിയ ഡാം അത്യാവശ്യമാണെന്നും പി.ജെ.ജോസഫ് വാദിച്ചു.

മുന്‍പും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന് വിരുദ്ധമായ നിലപാട് സ്വീകരിച്ച വ്യക്തിയാണ് ജസ്റ്റിസ് കെ ടി തോമസ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് 136 അടിയില്‍ നിന്ന് ഉയര്‍ത്തരുതെന്നായിരുന്നു കെ.ടി തോമസിന്റെ മുന്‍നിലപാട്. ഈ നിലപാടിന്റെ പേരില്‍ കടുത്ത വിമര്‍ശനങ്ങളും അദ്ദേഹം കേള്‍ക്കേണ്ടി വേണമെന്ന് ജസ്റ്റിസ് കെ ടി തോമസ് ശുപാർശ ചെയ്തിരുന്നത് വലിയ വിവാദമായിരുന്നു .

Video Link

https://youtu.be/QlzlTtv-Z9M

Leave a Reply

Your email address will not be published. Required fields are marked *