0 Comments

മും​ബൈ: വ്യ​വ​സാ​യ പ്ര​മു​ഖ​ന്‍ മു​കേ​ഷ് അം​ബാ​നി​യു​ടെ വ​സ​തി​യാ​യ ആന്‍റിലി​യ​യു​ടെ സു​ര​ക്ഷ വ​ര്‍​ധി​പ്പി​ച്ചു. രണ്ട് അജ്ഞാതര്‍ ആന്റിലയേക്കുറിച്ച് തന്നോട് അന്വേഷിച്ചതായി ഒരു ടാക്‌സി ഡ്രൈവര്‍ മുംബൈ പോലീസിന് വിവരം കൈമാറിയിരുന്നു. ഇതിനു പിന്നാലെയാണ് ആന്റിലയ്ക്ക് സുരക്ഷ ശക്തമാക്കിയത്.

ഇ​വ​രു​ടെ കൈ​വ​ശം വലിയ ബാ​ഗു​ണ്ടാ​യി​രു​ന്നു​വെ​ന്നും ഡ്രൈ​വ​ര്‍ പോ​ലീ​സി​നെ ഫോ​ണി​ലൂ​ടെ​യാ​ണ് അ​റി​യി​ച്ച​ത്. മേ​ഖ​ല​യി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ് വ്യക്തമാക്കി.  ഡ്രൈവറുടെ മൊഴി രേഖപ്പെടുത്തിയതായും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സാഹചര്യം വിലയിരുത്തുണ്ടെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ഫെബ്രുവരിയില്‍, ആന്റിലയുടെ മുന്നില്‍ നിര്‍ത്തിയിട്ട വാനില്‍നിന്ന് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത് പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. 20 ജെലാറ്റിന്‍ സ്റ്റിക്കായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. കൂടാതെ മുകേഷ് അംബാനിയുടെയും നിത അംബാനിയുടേയും പേര്‍ക്കുള്ള കത്തും വാഹനത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *