0 Comments

കൊച്ചി: ചികിത്സയില്‍ കഴിയുന്ന നടി കെ.പി.എ.സി ലളിതയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് മകനും സംവിധായകനുമായ സിദ്ധാർഥ് ഭരതന്‍. നടിക്കുവേണ്ടി പ്രാർഥിച്ച എല്ലാവർക്കും സിദ്ധാർഥ് നന്ദി അറിയിച്ചു.  പ്രചരിക്കുന്ന വാര്‍ത്തകള്‍ പോലെ അതിഭയാനകമായ സാഹചര്യമില്ല.നിലവിൽ അമ്മ സുഖമായിരിക്കുന്നുവെന്ന് സിദ്ധാര്‍ഥ് ഭരതൻ പറഞ്ഞു.

ഭയപ്പെടേണ്ട അവസ്ഥയിലല്ല. നിലവിൽ അമ്മ സുഖമായിരിക്കുന്നു. അധികം വൈകാതെ തന്നെ മടങ്ങിയെത്തും. എല്ലാവരുടെയും പ്രാര്‍ഥനകള്‍ക്കും ആശംസകള്‍ക്കും സ്‍നേഹത്തിനും നന്ദിയെന്നും സിദ്ധാര്‍ഥ് ഭരതൻ പറയുന്നു.

ആരോഗ്യനില വഷളായതിനെ തുടർന്ന് കെപിഎ‌സി ലളിതയെ  തൃശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. മെച്ചപ്പെട്ട ചികിത്സയുടെ ഭാഗമായി കഴിഞ്ഞ ദിവസം എറണാകുളത്തേക്ക് മാറ്റി. ആരോഗ്യപ്രശ്‍നങ്ങളുണ്ടെങ്കിലും അഭിനയത്തില്‍ സജീവമായിരുന്നു കെപിഎസി ലളിത. സീരിയലടക്കമുള്ളവയില്‍ അഭിനയിച്ചുവരികയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *