0 Comments

ദുബായ് ∙ എക്സ്പോയിൽ ഇന്നു മുതൽ  വനിതകൾക്കു യോഗ പരിശീലനം നൽകും. ആഴ്ചയിൽ 3 ദിവസമാണ്  യോഗ പരിശീലനം.  ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് പരിശീലനം. ആരോഗ്യ ജീവിതത്തിലേക്കു നയിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് യോഗ സംഘടിപ്പിക്കുന്നതെന്നു സംഘാടകർ അറിയിച്ചു.

രാവിലെ 9 മുതൽ 10.30 വരെയുളള പരിശീലനത്തിൽ എക്സ്പോ ടിക്കറ്റുള്ളവർക്കു  പങ്കെടുക്കാം. സയ്ന അസ്സാഫ് നേതൃത്വം നൽകും. ഗ്ലോഫോക്സ്  ആപ് വഴി സീറ്റുകൾ ബുക്ക് ചെയ്യാം. പങ്കെടുക്കുന്നവർ ഷീറ്റും ടവലും കൊണ്ടു വരണം. വാഹനങ്ങൾക്കു സൗജന്യ പാർക്കിങ് ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *