0 Comments

സഹപാഠികളുമായുള്ള പ്രണയം വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് ആലത്തൂരില്‍ നിന്ന് അഞ്ച് ദിവസം മുമ്ബ് കാണാതായ വിദ്യാര്‍ത്ഥികകള്‍ കോയമ്ബത്തൂരിലെത്തിയത് ഗോവയിലേക്ക് യാത്ര തിരിക്കാനെന്ന് ഇവരെ കണ്ടെത്തിയ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിലെ ഉദ്യോഗസ്ഥര്‍ പറയുന്നു .

തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് കുട്ടികളെ കോയമ്ബത്തൂര്‍ ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തിയത്. തീവണ്ടിയുടെ സമയം അന്വേഷിച്ച്‌ നില്‍ക്കുന്നതിനിടെയാണ് മലയാളി സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ആര്‍.പി.എഫ്. ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞത്. പെണ്‍കുട്ടികള്‍ ഇരട്ടകള്‍ ആണെന്നത് കണ്ടുപിടിക്കാന്‍ എളുപ്പമായി.

ബോംബ് ഡിറ്റക്ഷന്‍ സ്‌ക്വാഡ് കോണ്‍സ്റ്റബിള്‍ അനീഷും കോണ്‍സ്റ്റബിള്‍ സുജിത്തും പതിവ് പരിശോധനക്കായാണ് സബ്‌ഇന്‍സ്പെക്ടര്‍ ആലിസ് ആന്റണിയുടെ കൂടെ സ്റ്റേഷന്‍ വരാന്തയില്‍ നിന്നിരുന്നത്. സ്റ്റേഷനിലെത്തി തീവണ്ടി സമയം ചോദിച്ചിരുന്ന കുട്ടികളുടെ ചിത്രം ആര്‍.പി.എഫ്. ഗ്രൂപ്പുകളില്‍ ഉണ്ടായിരുന്നത് സഹായകമായി. എങ്കിലും യൂണിഫോമില്‍ അല്ലാതിരുന്ന ഉദ്യോഗസ്ഥര്‍ ഇവരുമായി സാധാരണഗതിയില്‍ സംസാരിച്ച്‌ കാണാതായ കുട്ടികള്‍ ആണെന്ന് ഉറപ്പിച്ചിരുന്നു.

കാര്യങ്ങള്‍ പറഞ്ഞു വരുന്നതിനിടെ ഊട്ടിയില്‍ നിന്ന് വരികയാണെന്നും ദൂരയാത്ര പ്ലാന്‍ ചെയ്തിരിക്കുകയാണെന്നും ആണ് ഇവര്‍ ആദ്യം പറഞ്ഞത്. ഉടന്‍തന്നെ ശിശു സംരക്ഷണ സമിതിയെ അറിയിച്ച്‌ പ്രത്യേക മുറിയിലേക്ക് മാറ്റിയിരുത്തി. അവരുടെ നിര്‍ദ്ദേശപ്രകാരം കേരള പൊലീസിന് വിവരം കൈമാറുകയായിരുന്നു. പിന്നീട് കുട്ടികളെ ആര്‍.പി.എഫ്. ഓഫീസിലേക്ക് മാറ്റി. വൈകിട്ട് ആറരയോടെ ആര്‍.പി.എഫ് ആലത്തൂര്‍ പൊലീസിന് കുട്ടികളെ കൈമാറി.

ഊട്ടിയില്‍ നിന്ന് കോയമ്ബത്തൂരില്‍ തിരിച്ചെത്തിയ കുട്ടികള്‍ ഇവിടെ മുറിയെടുക്കാന്‍ ശ്രമിച്ചിരുന്നു എന്നാണ് കരുതുന്നത്. ഇതേത്തുടര്‍ന്നാണ് കുട്ടികള്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തി ദൂരെ യാത്രക്കുള്ള തീവണ്ടിയെ കുറിച്ച്‌ സംശയങ്ങള്‍ മറ്റുള്ളവരോട് ചോദിച്ചിരുന്നത്. ഇവരെ കണ്ടെത്തി ചോദ്യം ചെയ്തപ്പോഴും വീട്ടിലെ പ്രശ്നങ്ങള്‍ ആണെന്ന് മാത്രമാണ് ആദ്യഘട്ടത്തില്‍ പറഞ്ഞത്. ആദ്യഘട്ടത്തില്‍ നേരിയ പരിഭ്രമം കാണിച്ചുവെങ്കിലും ഉദ്യോഗസ്ഥരും ശിശു സംരക്ഷണ സമിതിയും കുട്ടികളോട് അനുകമ്ബയോടെ സംസാരിച്ചതോടെ സാധാരണ നിലയിലായി.

ഗോപാലപുരം ചെക്പോസ്റ്റ് വഴി പൊള്ളാച്ചിയിലേക്ക് കടന്ന കുട്ടികള്‍ രണ്ടുദിവസമായി ഊട്ടിയില്‍ തങ്ങിയ ശേഷമാണ് കോയമ്ബത്തൂരില്‍ വൈകിട്ടോടെ എത്തിയത്. ഇതിനിടെ കയ്യിലുള്ള ഒരു മൊബൈലും ആഭരണവും വിറ്റിരുന്നു. ഇവരെ കണ്ടെത്തുമ്ബോള്‍ കുട്ടികളുടെ കയ്യില്‍ 9,110 രൂപയും 40,000 രൂപ വിലമതിക്കുന്ന ആഭരണവും മാത്രമാണ് കൈയിലുണ്ടായിരുന്നത്.

ഊട്ടിയില്‍ ഇവര്‍ തങ്ങിയിരുന്ന ലോഡ്ജിലെ വിലാസം ഇവരുടെ കൈവശം ഉണ്ടായിരുന്നു. കുട്ടികള്‍ക്ക് മുറി ലഭ്യമാക്കിയവരെ കുറിച്ചുള്ള അന്വേഷണത്തിന് വേണ്ട തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

ആലത്തൂരിലെ ഇരട്ട സഹോദരിമാരടക്കം സഹപാഠികളായ നാല് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ വീട് വിട്ടിറങ്ങിയത് വീട്ടുകാര്‍ പ്രണയത്തെ എതിര്‍ത്തതിനാലെന്നാണ് വെളിപ്പെടുത്തിയത്. തങ്ങള്‍ പരസ്പരം ഇഷ്ടത്തിലായിരുന്നുവെന്നും വീട്ടുകാര്‍ എതിര്‍ത്തതോടെ വീട് വിട്ടിറങ്ങുകയായിരുന്നുവെന്നുമാണ് കുട്ടികള്‍ കോയമ്ബത്തൂര്‍ ആര്‍പിഎഫിനോട് വെളിപ്പെടുത്തിയത്. പൊലീസ് പിടിയിലാകുമ്ബോള്‍ കുട്ടികളുടെ കൈവശം 9,100 രൂപയും 40,000 രൂപ വിലവരുന്ന ആഭരണങ്ങളും ഉണ്ടായിരുന്നതായും കോയമ്ബത്തൂര്‍ ആര്‍പിഎഫ് വ്യക്തമാക്കി.

കുട്ടികള്‍ നാടുവിട്ട് പോയത് ഗെയിം കളിക്കാനാണെന്നായിരുന്നു കേരളാ പൊലീസ് നേരത്തെ വിശദീകരിച്ചത്. ഫ്രീ ഫയര്‍ മൊബൈല്‍ ഗെയിം നാല് പേരെയും സ്വാധീനിച്ചിരുന്നുവെന്നും നാല് പേരും ഗെയിമില്‍ ഒരു സ്‌ക്വാഡ് ആയിരുന്നുവെന്നുമാണ് സഹപാഠികളെ ചോദ്യം ചെയ്ത ശേഷം പൊലീസിന്റെ നിഗമനം. ഫ്രീ ഫയര്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാനാണ് കുട്ടികള്‍ വീട്ടില്‍ നിന്നിറങ്ങിയതെന്നും പൊലീസ് അറിയിച്ചിരുന്നു. ഇവരുടെ സുഹൃത്തുക്കളെ ചോദ്യം ചെയ്തതില്‍ നിന്നാണ് പൊലീസ് ഈ നിഗമനത്തിലെത്തിയത്. എന്നാല്‍ തങ്ങള്‍ പ്രണയത്തിലായിരുന്നുവെന്ന കുട്ടികളുടെ മൊഴി ഇതെല്ലാം തള്ളുന്നതാണ്.

പാലക്കാട് ആലത്തൂരില്‍ നിന്നും ഒരാഴ്ച കാണാതായ സഹപാഠികളായ നാല് കുട്ടികളെ കോയമ്ബത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് കണ്ടെത്തിയത്. ഒമ്ബതാം ക്ലാസില്‍ പഠിക്കുന്ന ഇരട്ട സഹോദരിമാരെയും സുഹൃത്തുക്കളായ 2 ആണ്‍കുട്ടികളെയും കഴിഞ്ഞ മൂന്നാം തീയതിയാണ് വീട്ടില്‍ നിന്നും കാണാതായത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടികള്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായി സൂചന ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തു.

പൊള്ളാച്ചിയില്‍ നിന്ന് കുട്ടികളുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതോടെയാണ് ഇവര്‍ തമിഴ്‌നാട്ടിലുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചത്. പരിസര പ്രദേശങ്ങളില്‍ പൊലീസ് അന്വേഷണം നടത്തിയെങ്കിലും അപ്പോഴേക്കും കുട്ടികള്‍ അവിടെ നിന്നും കടന്ന് കളഞ്ഞിരുന്നു. കാണാതായ നാല് വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങള്‍ വച്ചുള്ള പോസ്റ്റര്‍ അടക്കം തമിഴ്‌നാട്ടില്‍ എത്തിച്ചാണ് പിന്നീട് അന്വേഷണം നടത്തിയത്. ഇതിലൂടെയാണ് കുട്ടികളെ കണ്ടെത്തിയത്.

Video Link

https://youtu.be/cU2aHwrpwRI

Leave a Reply

Your email address will not be published. Required fields are marked *