0 Comments

ചെന്നൈ: തമിഴ്‌നാട്ടിൽ ഇന്നും നാളെയും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ചെന്നൈയിലും സമീപ പ്രദേശങ്ങളിലും ശക്തമായ മഴ തുടരുകയാണ്. മൂന്ന് ദിവസങ്ങൾ കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ചെന്നൈക്ക് പുറമേ പുതുച്ചേരി ആന്ധ്രാ തീരങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്‍കി.

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ശക്തിപ്രാപിച്ചതാണ് മഴക്ക് കാരണം. ന്യൂനമർദം വടക്കു പടിഞ്ഞാറൻ തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നും പുതുച്ചേരിയിലും കാരക്കലിലും ശക്തമായ മഴ ഉണ്ടാവുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മുൻ വർഷങ്ങളേതിനേക്കാൾ 46 ശതമാനം അധികം മഴ ലഭിച്ചതായാണ് കണക്കാക്കുന്നത്. അടിയന്തര സാഹചര്യങ്ങൾ അധികൃതരെ അറിയിക്കാൻ സർക്കാർ 434 സൈറൺ ടവറുകൾ സ്ഥാപിച്ചു.

കനത്ത മഴയെത്തുടർന്ന് ചെന്നൈ,​ കാഞ്ചീപുരം,​ വെല്ലൂർ,​ റാണിപെട്,​ തിരുവണ്ണാമലൈ,​ തിരുപ്പത്തൂർ,​ കൂടലൂർ,​ വില്ലുപുരം,​ ചെങ്കൽപേട്ട് കള്ളക്കുറിച്ചി,​ മയിലാടുതുറൈ,​ നാഗപട്ടണം,​ തനിയാവൂർ,​ തിരുവാവൂർ,​ പുതുക്കോട്ടൈ,​ ശിവഗംഗൈ,​ രാമനാഥപുരം,​ സേലം,​ തിരുച്ചിരപ്പള്ളി,​ അരിയാളൂർ,​ പേരാമ്പലൂർ,​ മധുരൈ,​ തിരുവള്ളൂർ എന്നിവിടങ്ങളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മഴക്കെടുതി രൂക്ഷമായ ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ ഇന്നും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *