0 Comments

കഴിഞ്ഞ ദിവസം എറണാകുളത്ത് കഞ്ചാവ് കേസില്‍ പിടിയിലായ മൂന്നംഗ സംഘം നാളിതുവരെ പൊലീസിനെ കബളിപ്പിച്ച്‌ വിലസിയത് കൂട്ടത്തിലെ 22 കാരി വര്‍ഷയുടെ സാമര്‍ത്ഥ്യത്തില്‍.ഇത്രയും നാളും വര്‍ഷയുടെ കൂര്‍മ്മബുദ്ധിയിലും പ്ലാനിങ്ങിലുമാണ് മൂവര്‍ സംഘത്തിന്റെ പദ്ധതികള്‍ എല്ലാം തന്നെയെന്നാണ് പൊലീസ് പറയുന്നത്.ഒരോ സ്ഥലത്തിനനുസരിച്ചും വ്യക്തമായ പ്ലാനിങ്ങോടെയാണ് മൂവര്‍ സംഘം നീങ്ങുക.ആന്ധ്രയില്‍ നിന്ന് 2000 മുതല്‍ 3000 രൂപയ്ക്ക് വരെ വാങ്ങുന്ന കഞ്ചാവ് നാട്ടിലെത്തിച്ച്‌ പത്തിരട്ടിയോളം തുക വര്‍ധിപ്പിച്ചാണ് ഇവര്‍ വില്‍പ്പന നടത്തിക്കൊണ്ടിരുന്നത്.

നിരവധി ലഹരിക്കേസുകളില്‍ പ്രതിയായ അനസാണ് കഞ്ചാവ് കടത്തിന്റെ മുഖ്യ ആസൂത്രകന്‍. ഇയാളുടെ സഹായിയാണ് ഫൈസല്‍. വര്‍ഷ ഫൈസലിന്റെ സുഹൃത്താണ്. പക്ഷെ ഈ 22 കാരിയുടെ ബുദ്ധിസാമര്‍ത്ഥ്യമാണ് സംഘത്തിന് തുണയായത്.കഞ്ചാവ് കടത്തുമ്ബോള്‍ മുന്നിലെ വാഹനത്തില്‍ വര്‍ഷയും ഫൈസലും. ഇവരെ പിന്തുടര്‍ന്ന് കഞ്ചാവുമായി അനസും. പൊലീസ് പരിശോധനയുണ്ടെങ്കില്‍ വിവരം അനസിനെ അറിയിക്കും. മറ്റൊരു വഴിയിലൂടെ കഞ്ചാവുമായി രക്ഷപെടും.ഇതായിരുന്നു ഇവരുടെ രീതി. ആദ്യം രണ്ടുപേര്‍ പോകുന്നതിനാല്‍ തന്നെ പൊലീസിന് സംശയവും ഉണ്ടാകില്ല.എന്നാല്‍ ഇത്തവണ രണ്ടു കാറുകളും ഒരേ സമയം പിടികൂടിയാണ് പൊലീസ് മൂവര്‍ സംഘത്തിന്റെ നീക്കം പൊളിച്ചത്.

സംഘത്തെക്കുറിച്ചറിഞ്ഞ നര്‍കോട്ടിക് സെല്‍ നാളുകളായി അനസിനെ നിരീക്ഷിച്ചുവരികയായിരുന്നു.എന്നാല്‍ ഇയാള്‍ ഇടക്കിടെ നമ്ബര്‍ മാറ്റുന്നത് പൊലീസിന് തലവേദനയായിരുന്നു.കഴിഞ്ഞദിവസം മൂന്നംഗസംഘം ആന്ധ്രയില്‍നിന്ന് തിരിച്ചതായി രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് റൂറല്‍ ജില്ലാ മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് ടീം ഇവരെ പിടികൂടുകയായിരുന്നു. കഞ്ചാവ് കടത്തിന് രണ്ട് കാറുകളാണ് ഉപയോഗിച്ചിരുന്നത്.ഡിക്കിയില്‍ സൂക്ഷിച്ചിരുന്ന 225 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കഞ്ചാവ് പെരുമ്ബാവൂരിലെത്തിച്ച്‌ ചെറുകിട വില്പനയായിരുന്നു ലക്ഷ്യം. പ്രതികള്‍ നേരത്തെയും കഞ്ചാവ് കടത്തിയിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്.

ആന്ധ്രയില്‍നിന്ന് 2000- 3000 രൂപ നിരക്കില്‍ വാങ്ങി ജില്ലയിലെത്തിച്ച്‌ പത്തിരട്ടി വിലയ്ക്കാണ് വിറ്റിരുന്നതെന്ന് പൊലീസ് പറഞ്ഞു.ഒരു വര്‍ഷത്തിനുള്ളില്‍ 300 കിലോയിലധികം കഞ്ചാവാണ് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍നിന്ന് റൂറല്‍ പൊലീസ് പിടികൂടിയത്.തിരുവനന്തപുരം ശംഖുംമുഖം പുതുവല്‍പുത്തന്‍ വീട്ടില്‍ വര്‍ഷ പെരുമ്ബാവൂര്‍ കാഞ്ഞിരക്കാട് കളപ്പുരയ്ക്കല്‍വീട്ടില്‍ അനസ് അഷറഫ്പെരുമ്ബാവൂര്‍ വല്ലം പടിപ്പുരയ്ക്കല്‍വീട്ടില്‍ ഫൈസല്‍ വഹാബ് എന്നിവരാണ് അറസ്റ്റിലായത്.

ഇന്നലെ രാവിലെ ഏഴോടെ അങ്കമാലി കറുകുറ്റിയില്‍ കാര്‍ തടഞ്ഞുനിറുത്തിയാണ് അറസ്റ്റുചെയ്തത്. മൂവരെയും റിമാന്‍ഡ് ചെയ്തു.നാര്‍കോട്ടിക്സ് സെല്‍ ഡിവൈ.എസ്‌പി സക്കറിയ മാത്യു, ആലുവ ഡിവൈ.എസ്‌പി പി.കെ. ശിവന്‍കുട്ടി, എസ്.എച്ച്‌.ഒമാരായ സോണി മത്തായി, കെ.ജെ. പീറ്റര്‍, പി.എം. ബൈജു എന്നിവരടങ്ങിയ പ്രത്യേകസംഘമാണ് കേസന്വേഷിക്കുന്നത്.

Video Link

https://youtu.be/oBM2gX4RNZ0

Leave a Reply

Your email address will not be published. Required fields are marked *