0 Comments

ചെന്നൈ: തമിഴ്​നാട്ടിൽ കനത്തമഴ, കാറ്റ്​ മുന്നറിയിപ്പിനെ തുടർന്ന്​ ചെന്നൈ വിമാനത്താവളത്തിൽ വിമാനങ്ങളുടെ ലാൻഡിങ്​ റദ്ദാക്കി. ഉച്ച 1.15 മുതൽ ആറുമണിവരെ വിമാനങ്ങൾ ലാൻഡ്​ ചെയ്യില്ല​.

വിമാനത്താവളത്തിൽ നിന്ന്​ പുറപ്പെ​േടണ്ട വിമാനങ്ങൾ കൃത്യസമയം പാലിക്കുമെന്നും  യാത്രക്കാരുടെ സുരക്ഷയും കാറ്റിന്‍റെ വേഗതയും കണക്കിലെടുത്താണ്​ തീരുമാനമെന്നും ചെന്നൈ വിമാനത്താവളം ട്വീറ്റ്​ ചെയ്​തു. ചെന്നൈയിലേക്കുള്ള വിമാനങ്ങൾ ഹൈദരാബാദിലേക്കും ബംഗളൂരുവിലേക്കും വഴിത്തിരിച്ചുവിടും.

ചെന്നൈയിൽ പലയിടങ്ങളിലും വെള്ളക്കെട്ടുകളുണ്ടായി. മഴയും വെള്ളക്കെട്ടുകളുമുണ്ടായ സാഹചര്യത്തിൽ അപകടസാധ്യത കൂടുതലാണെന്നും ജനങ്ങൾ കഴിവതും പുറത്തിറങ്ങരുതെന്നും ഭരണകൂടം നിർദ്ദേശം നൽകി. ബൈക്ക് യാത്രകൾ ഒഴിവാക്കാനും നിർദേശമുണ്ട്.

സംസ്ഥാനത്തെ 16 ജില്ലകളിൽ ഇന്ന് അവധിയാണ്. ചെന്നൈയിലെ 11 സബ് വേകൾ അടച്ചു. 3 മണിക്കൂർ കൂടി കനത്ത മഴ തുടരും എന്നാണ് കാലാവസ്ഥാ വിഭാഗം നൽകുന്ന മുന്നറിയിപ്പ്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ട്രെയിൻ, വിമാന സർവീസുകൾ വൈകി. തിരദേശ ജില്ലകളിൽ വ്യാപകമായി കൃഷി നാശമുണ്ടായി. കടലൂർ ജില്ലയിലാണ് കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *