0 Comments

ദുബായ്: മലയാളികളുടെ സ്വന്തം കുഞ്ഞിക്കയുടെ മുഖം ലോകത്തെ ഏറ്റവും ഉയരംകൂടിയ കെട്ടിടമായ ബുർജ്ഖലീഫയിൽ തെളിഞ്ഞു. ദുൽഖർ സൽമാന്റെ പുതിയ ചലച്ചിത്രമായ ‘കുറുപ്പി’ന്റെ ട്രെയിലർ ബുർജ് ഖലീഫയിൽ തെളിഞ്ഞപ്പോൾ ഡൗൺടൗൺ പ്രദേശത്തുണ്ടായിരുന്നവർക്ക് ആവേശം. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിൽ തെളിഞ്ഞ വീഡിയോ കാണാൻ ചിത്രത്തിലെ നായകൻ ദുൽഖറും കുടുംബവും എത്തിയത് മറ്റൊരു കൗതുകമായി. ആദ്യമായിട്ടാണ് ഒരു മലയാള സിനിമയുടെ ട്രെയിലർ ബുർജ് ഖലീഫയിൽ പ്രദർശിപ്പിക്കുന്നത്.

വിവിധ ഫെയ്സ്ബുക്ക് പേജുകൾ വഴി ലോകത്ത് ലക്ഷക്കണക്കിനാളുകൾ തത്സമയം ബുർജ് ഖലീഫയിലെ ട്രെയിലർ പ്രദർശനം കണ്ടു. ഒരു മിനിട്ട് നാല് സെക്കൻഡായിരുന്നു വീഡിയോയുടെ ദൈർഘ്യം. കുറുപ്പ് സിനിമയുടെ പ്രചാരണപരിപാടികളുമായി ബന്ധപ്പെട്ട് സിനിമയിലെ താരങ്ങളും അണിയറപ്രവർത്തകരും ദുബായിയിൽ എത്തിയിട്ടുണ്ട്.

മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ അഞ്ച് ഭാഷകളിലാണ് റീലിസ് ചെയ്യുന്നത്. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്‌ത ചിത്രം നാളെ തീയേറ്ററിലെത്തും. ആരാധകർക്കൊപ്പം ചിത്രങ്ങളുമെടുത്താണ് ദുൽഖറും സംഘവും മടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *