0 Comments

കോട്ടയം: കൈക്കൂലിയായി ലഭിക്കുമെന്നു പ്രതീക്ഷിക്കുന്ന റജിസ്റ്ററിൽ എഴുതി സൂക്ഷിച്ച് സബ് റജിസ്ട്രാർ ഓഫിസ്. വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിലാണ് സബ്റജിസ്ട്രാർ ഓഫിസിലെ ഉദ്യോഗസ്ഥൻ അതതു ദിവസം ലഭിക്കാവുന്ന കൈക്കൂലിത്തുക മുൻകൂറായി റജിസ്റ്ററിൽ എഴുതുന്നതായി കണ്ടെത്തിയത്. റജിസ്റ്ററിൽ രേഖപ്പെടുത്തിയിരുന്ന തുകയിൽ വളരെ കുറവ് തുക മാത്രമേ കൈവശം ഉണ്ടായിരുന്നുള്ളൂ.

കഞ്ഞിക്കുഴി, കലക്ടറേറ്റ് ഭാഗം എന്നിവിടങ്ങളിലെ സബ് റജിസ്ട്രാർ ഓഫിസുകളിലാണ് കൃത്രിമം കണ്ടെത്തിയതെന്ന് വിജിലൻസ് ഈസ്റ്റേൺ റേഞ്ച് എസ്പി വി.ജി.വിനോദ്കുമാർ പറഞ്ഞു

ജില്ലയിലെ 6 സബ് റജിസ്ട്രാർ ഓഫിസുകളിലാണ് ഒരേസമയം പരിശോധന നടന്നത്. ഡിവൈഎസ്പിമാരായ കെ.എ.വിദ്യാധരൻ, എം.കെ.മനോജ്, സിഐമാരായ സജു എസ്.ദാസ്, മനോജ് കുമാർ, റെജി എം.കുന്നിപ്പറമ്പൻ, എസ്.ആർ.നിസാം, രതീന്ദ്രകുമാർ, എസ്ഐമാരായ കെ.സന്തോഷ് കുമാർ, തോമസ് ജോസഫ്, അനിൽ കുമാർ, പ്രസന്നകുമാർ തുടങ്ങിയവർ റെയ്ഡിൽ പങ്കെടുത്തു. റിപ്പോർട്ട് അടുത്തദിവസം സർക്കാരിനു കൈമാറും.

Leave a Reply

Your email address will not be published. Required fields are marked *