0 Comments

ന്യൂ​ഡ​ൽ​ഹി: മ​ണി​പ്പു​രി​ല്‍ അ​സം റൈ​ഫി​ള്‍​സി​നു നേ​ര്‍​ക്കു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. രാ​ജ്യ​ത്തെ സം​ര​ക്ഷി​ക്കാ​നു​ള്ള ക​ഴി​വി​ല്ലെ​ന്ന് മോ​ദി സ​ർ​ക്കാ​ർ ഒ​രി​ക്ക​ൽ കൂ​ടി തെ​ളി​യി​ച്ചു​വെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അദ്ദേഹം അനുശോചനം അറിയിച്ചു.

മോദി സര്‍ക്കാരിന് രാജ്യത്തെ സംരക്ഷിക്കാനുള്ള ശേഷിയില്ലെന്ന് വീണ്ടും തെളിയിക്കുന്നതാണ് മണിപ്പുരില്‍ സൈനിക സംഘത്തിനു നേര്‍ക്കുണ്ടായ ഭീകരാക്രമണം. വീരമൃത്യു വരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു. രാജ്യം നിങ്ങളുടെ ത്യാഗത്തെ സ്മരിക്കും, രാഹുല്‍ ട്വീറ്റില്‍ വ്യക്തമാക്കി.

ആ​സാം റൈ​ഫി​ൾ​സി​ന്‍റെ 46 വിം​ഗ് ക​മാ​ൻ​ഡിം​ഗ് ഓ​ഫീ​സ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​വ്യു​ഹ​ത്തി​നു നേ​രേ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. കേ​ണ​ൽ വി​പ്‌​ലാ​വ് ത്രി​പ​ദി​യും സം​ഘ​വു​മാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. അ​ദ്ദേ​ഹ​മ​ട​ക്കം നാ​ലു ജ​വാ​ന്മാ​ർ കൊ​ല്ല​പ്പെ​ട്ടു. ശനിയാഴ്ച രാവിലെ പത്തോടെ ചുരാചന്ദ്പുര്‍ ജില്ലയിലെ സിംഗാട്ട് സബ് ഡിവിഷനിലായിരുന്നു സംഭവം. പരിക്കേറ്റ സൈനികരെ ഇംഫാലിലേക്ക് മാറ്റിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *