0 Comments

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ വ​ൻ ല​ഹ​രി​വേ​ട്ട. ജ​ൽ​ഗാ​വ് ജി​ല്ല​യി​ലെ എ​ര​ണ്ടോ​ളി​ന് സ​മീ​പം 1500 കി​ലോ ക​ഞ്ചാ​വ് എ​ൻ​സി​ബി സം​ഘം പി​ടി​കൂ​ടി. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്ന് എത്തിച്ചതാണ് പിടിച്ചെടുത്ത കഞ്ചാവ് എന്നാണ് പൊലീസ് നിഗമനം.  സം​ഭ​വ​ത്തി​ൽ ര​ണ്ടു പേ​രെ എ​ൻ​സി​ബി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​വ​രെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​ക​യാ​ണ്.

ഗോവയിലേക്ക് മയക്കുമരുന്ന് വിതരണം ചെയ്തതിന് നവംബർ 13 ന് എട്ട് പേരെ പിടികൂടിയിരുന്നു. സമാനമായി മുംബൈയിൽ നിന്ന് നവംബർ രണ്ടിന് വലിയ അളവിൽ ഹെറോയിനും പിടിച്ചെടുത്തിരുന്നു. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് 3575 പേരെയാണ് ഈ വർഷം  ഇതുവരെ മുംബൈ പൊലീസും ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *