0 Comments

പണ്ട് സിപിഎം നേതാക്കൾക്കെതിരെയോ അണികൾക്കെതിരെയോ എന്തെങ്കിലും തരത്തിലുള്ള ആരോപണം ഉയരുമ്പോൾ പാർട്ടി അന്വേഷണം പ്രഖ്യാപിക്കുമായിരുന്നു ,അന്ന് കോൺഗ്രെസ്സുകാർ പറഞ്ഞത്തിനൊന്നും കയ്യും കണക്കുമില്ല . പ്രതികളെ സംരക്ഷിക്കുന്നു , പാർട്ടിയാണോ അന്വേഷണം നടത്തത്തെണ്ടത് , ഇവിടെ ഒരു നിയമസംവിധാനമില്ലേ , നിയമവാഴ്ചയെ വെല്ലുവിളിക്കുന്നു . അങ്ങനെ എന്തൊക്കെ ആയിരുന്നു . എന്നിട്ടിപ്പോ എന്തായി . ഇന്നലെ മാധ്യമപ്രവർത്തകരെ ആക്രമിച്ച കേസിൽ പ്രതികൾക്കെതിരെ ( പാർട്ടി ഭാഷയിൽ ആരോപണ വിധേയരായവർക്കെതിരെ ) പാർട്ടി അന്വേഷണം നടത്തുമെന്നാണ് കോൺഗ്രസിന്റെ തീരുമാനം . ഇന്നലെ ഏഷ്യാനെറ്റ് ന്യൂസിന്റെ അന്തിചർച്ചയിൽ പങ്കെടുത്ത കോൺഗ്രസ് പ്രതിനിധി ആണ് ഇക്കാര്യം വിശദമാക്കിയത് . പോലീസിനെ കോൺഗ്രസിന് വിശ്വാസമില്ല പോലും . ഞങ്ങൾ അന്വേഷിക്കും , ഞങ്ങൾ കുറ്റവിമുക്തരാക്കി പ്രഖ്യാപിക്കും എന്നതാണ് പാർട്ടിയുടെ ഇപ്പോളത്തെ തീരുമാനം

അതേസമയം എ ഗ്രൂപ്പ് നേതാക്കളുടെ രഹസ്യയോഗം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ് .കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെ ആണ് പൊലീസ് കേസെടുത്തത്. പരാതിക്കാരുടെ വിശദമായ മൊഴി ഇന്ന് രേഖപ്പെടുത്തും. മാതൃഭൂമി ഫോട്ടോഗ്രാഫര്‍ നല്‍കിയ പരാതിയും കൈരളി ,ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍മാര്‍ നല്‍കിയ പരാതികളും ചേര്‍ത്ത് ഒറ്റ കേസായാവും അന്വേഷണം‍.നിലവിൽ ‍ഡിസിസി മുന്‍ പ്രസിഡണ്ട് യു.രാജീവന്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന ഇരുപത് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

‍അക്രമം നടത്തിയവര്‍ക്കെതിരെ പാര്‍ട്ടി തലത്തില്‍ നടപടി ഉണ്ടാകുമെന്ന് ഡിസിസി പ്രസിഡണ്ട് അഡ്വ.കെ.പ്രവീണ്‍ കുമാറും അറിയിച്ചു.പത്തൊന്‍പതാം തിയ്യതി റിപ്പോര്‍ട്ട് കിട്ടിയ ശേഷം കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഡിസിസി നേതൃത്വം അറിയിച്ചു

ഇന്നലെ രാവിലെയാണ് കോഴിക്കോട്ടെ എ ഗ്രൂപ്പ് നേതാക്കളുടെ രഹസ്യ യോഗം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകർക്ക് നേരെ കോൺഗ്രസ് പ്രവർത്തകരുടെ കയ്യേറ്റമുണ്ടായത്. മുൻ ഡിസിസി പ്രസിഡന്റ് യു രാജീവൻ മാസ്റ്ററുടെ നേതൃത്ത്വത്തിൽ ടി.സിദ്ദീഖ് അനുയായികളാണ് യോഗം ചേർന്നത്. യോഗം ചേരുന്ന വിവരമറിഞ്ഞ് ദൃശ്യങ്ങളെടുക്കാനെത്തിയ മാധ്യമപ്രവർത്തകർക്ക് നേരെയാണ് കൈയ്യേറ്റമുണ്ടായത്.

കോഴിക്കോട് കല്ലായി റോഡിലെ സ്വകാര്യ ഹോട്ടലിൽ വച്ചായിരുന്നു സംഭവം. യാതൊരു പ്രകോപനമില്ലാതെയാണ് കോൺഗ്രസ് പ്രവർത്തകർ ആക്രമണം നടത്തിയതെന്ന് മർദ്ദത്തിനിരയായ മാധ്യമപ്രവർത്തകർ പറയുന്നു. മാതൃഭൂമി പത്രത്തിന്റെ ഫോട്ടോഗ്രാഫർ സാജൻ വി നമ്പ്യാർക്കാണ് ആദ്യം മർദനമേറ്റത്. ഒപ്പമുണ്ടായിരുന്ന ഏഷ്യാനെറ്റ് ന്യൂസിലെ സി ആർ. രാജേഷ്, കൈരളി ടി വിയിലെ മേഘ എന്നിവരെയും കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു വച്ചു. മാധ്യമ പ്രവര്‍ത്തകരുടെ മൊബൈല്‍ ഫോണ്‍ പിടിച്ചുവച്ച സംഘം വനിത മാധ്യമ പ്രവര്‍ത്തകയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഏതായാലും കണ്ണൂരിലെ സിമം പാർട്ടിയുടെ തലപ്പത്തേക്ക് എത്തിയതിന്റെ എല്ലാ മാറ്റവും കാണാനുണ്ട് . ഇതാണ് സെമികെടാരെങ്കിൽ . മുഴുവൻ കേദാർ ആകുമ്പോൾ എന്തൊക്കെ കട്ടികൂട്ടുമെന്ന ദൈവത്തിനറിയാം .

Video Link

https://youtu.be/0UNYyFo-AF8

Leave a Reply

Your email address will not be published. Required fields are marked *