0 Comments

അഹമ്മദാബാദ്: ഹിന്ദുസേനാ പ്രവർത്തകർ ഗുജറാത്തിലെ ജാംനഗറിൽ സ്ഥാപിച്ച നാഥുറാം വിനായക് ഗോഡ്‌സെയുടെ പ്രതിമ കോൺഗ്രസ് പ്രവർത്തകർ തകർത്ത് കാട്ടിലെറിഞ്ഞു. പൊതുസ്ഥലത്ത് ഗോഡ്സെയുടെ പ്രതിമ സ്ഥാപിക്കുന്നതിന് സെപ്റ്റംബർ എട്ടിന് ജാംനഗറിൽ ചേർന്ന ഹിന്ദുസേനാ യോഗമാണ് തീരുമാനിച്ചത്. നഗരസഭയിൽ അപേക്ഷ നൽകിയെങ്കിലും അനുമതിലഭിച്ചില്ല. ഇതേത്തുടർന്ന് നഗരത്തിലെ കാലാവഡിൽ ദർബാർഗഢിനു പിന്നിലെ ദുധിയ ഹനുമാൻ ക്ഷേത്രപരിസരത്ത് ഗോഡ്‌സെയെ തൂക്കിലേറ്റിയതിന്റെ വാർഷികമായ നവംബർ 15-ന് പ്രതിമ സ്ഥാപിച്ചു.

‘നാഥുറാം ഗോഡ്‌സെക്ക് മരണമില്ല’ എന്നും മറ്റുമുള്ള മുദ്രാവാക്യങ്ങൾ മുഴക്കിയായിരുന്നു പ്രതിമാ സ്ഥാപനം. ഇത് നീക്കംചെയ്യാൻ അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടായില്ല. ചൊവ്വാഴ്ച രാവിലെ കോൺഗ്രസ് പ്രവർത്തകർ പാർട്ടിയുടെ ജാംനഗർ അധ്യക്ഷൻ ദിഗുഭാ ജഡേജയുടെ നേതൃത്വത്തിലെത്തി പ്രതിമ തകർക്കുകയായിരുന്നു. ഗാന്ധിജിയുടെ ഗുജറാത്തിൽ ഗോഡ്‌സെക്ക്‌ സ്ഥാനമില്ലെന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *