0 Comments

ഷൊർണൂർ: ഒന്നും നാലും വയസ്സുള്ള രണ്ട് ആൺകുട്ടികളെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ അമ്മയെ കൊലപാതക്കുറ്റത്തിനു പൊലീസ് അറസ്റ്റ് ചെയ്തു. ഷൊർണൂർ നെടുങ്ങോട്ടൂർ പരിയന്തടം വിനോദിന്റെ ഭാര്യ ദിവ്യയെ (28) ആണ് അറസ്റ്റ് ചെയ്തത്. ഭർത്താവിന്റെ മുത്തശ്ശിയുടെ മാനസിക പീഡനമാണു കുട്ടികളെ കൊന്നു ജീവിതം അവസാനിപ്പിക്കാൻ പ്രേരിപ്പിച്ചതെന്നാണു ദിവ്യ പൊലീസിനോടു പറഞ്ഞത്. ഒറ്റപ്പാലം കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു മഞ്ചേരി സ്പെഷൽ സബ് ജയിലിലേക്കു കൊണ്ടുപോയി.

അഭിനവ് (ഒന്ന്), അനിരുദ്ധ് (നാല്) എന്നിവരാണു മരിച്ചത്. ആത്മഹത്യ ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ അമ്മിക്കല്ലിന്മേൽ കൈവച്ചു മടവാൾ കൊണ്ടു സ്വയം വെട്ടിയതിനെത്തുടർന്ന് എല്ലു പൊട്ടി ദിവ്യയ്ക്കു പരുക്കേറ്റിരുന്നു. ഇന്നലെ രാവിലെ ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് ചെയ്തതോടെ പൊലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *