0 Comments

തിരുവനന്തപുരം: ഭര്‍ത്താവിന്റെ ആത്മഹത്യയില്‍ പ്രേരണാക്കുറ്റം ചുമത്തി ഭാര്യയെ അറസ്റ്റ് ചെയ്തു. ശ്രീകാര്യത്ത് വാടകയ്ക്ക് താമസിക്കുന്ന അഖില (30) യെയാണ് വിളപ്പില്‍ശാല പോലീസ് അറസ്റ്റ് ചെയ്തത്. അഖിലയുടെ ഭര്‍ത്താവ് മുട്ടത്തറ പുത്തന്‍തെരുവ് മണക്കാട് ഉഷാഭവനില്‍ കെ.ശിവപ്രസാദി (35)ന്റെ ആത്മഹത്യയില്‍ പ്രേരണാക്കുറ്റം ചുമത്തിയാണ് അറസ്റ്റ്.

2019 സെപ്റ്റംബറിലാണ് ഡ്രൈവറായ ശിവപ്രസാദ് ആത്മഹത്യ ചെയ്തത്. നവംബര്‍ പത്തിന് അഖിലയുട കാമുകന്‍ നെടുമങ്ങാട് സ്വദേശി വിഷ്ണുവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അഖില തച്ചോട്ടുകാവിലെ ഗ്യാസ് ഏജന്‍സിയില്‍ ജീവനക്കാരിയായിരുന്നു. അവിടത്തെ ജീവനക്കാരനായ വിഷ്ണുവുമായി ഇവര്‍ക്ക് അടുപ്പമുണ്ടായിരുന്നതായി പോലീസ് പറയുന്നു. അഖിലയും രണ്ടുകുട്ടികളും വിഷ്ണുവിനൊപ്പം ശ്രീകാര്യത്താണ് താമസിച്ചിരുന്നത്.

വിഷ്ണു ബന്ധുവാണെന്ന് യുവതി, ഭര്‍ത്താവിനെ ധരിപ്പിച്ചിരുന്നു. അതിനാല്‍ അവരുടെ വീട്ടിലും ഇയാള്‍ക്ക് അമിതസ്വാതന്ത്ര്യമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഇവര്‍ തമ്മിലുള്ള അശ്ലീല വീഡിയോ കാണാനിടയായതാണ് യുവാവിനെ ആത്മഹത്യക്കു പ്രേരിപ്പിച്ചതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. യുവാവ് തൂങ്ങിമരിച്ച മുറിയിലെ ചുമരില്‍, മരണത്തിന് ഉത്തരവാദി വിഷ്ണുവാണെന്ന് എഴുതിവെച്ചിരുന്നതായും പോലീസ് പറഞ്ഞു. വിഷ്ണുവിനൊപ്പമാണ് യുവതി താമസിച്ചിരുന്നത്. കേസിലെ ഒന്നാം പ്രതിയാണ് അഖില. വിഷ്ണു രണ്ടാം പ്രതിയാണ്. വിളപ്പില്‍ശാല സ്റ്റേഷന്‍ എസ്.എച്ച്.ഒ. എന്‍.സുരേഷ്‌കുമാര്‍, എസ്.ഐ. വി.ഷിബു എന്നിവരുടെ നേതൃത്വത്തിലാണിവരെ പോലീസ് അറസ്റ്റുചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *