0 Comments

മുംബൈ: ഡൽഹിക്കു പുറമേ മുംബൈയും വായുമലിനീകരണ ഭീഷണിയിൽ. തിങ്കളാഴ്ച കൊളാബ മേഖലയിൽ മലിനീകരണം ഡൽഹിയേക്കാൾ രൂക്ഷമായിരുന്നെന്ന റിപ്പോർട്ടാണ് നിലവിൽ ആശങ്ക സ‍ൃഷ്ടിച്ചിരിക്കുന്നത്.

അന്തരീക്ഷ മലിനീകരണം വർധിച്ചതിനൊപ്പം കാറ്റിന്റെ വേഗം കുറഞ്ഞതാണ് വായുവിന്റെ നിലവാരം മോശമാകാൻ ഒരു കാരണം. താപനില കുറയുകയും അന്തരീക്ഷത്തിൽ ഈർപ്പം കൂടുകയും ചെയ്തതോടെ പൊടിപടലങ്ങൾ കെട്ടിനിൽക്കുന്ന സ്ഥിതിയാണ്. അറബിക്കടലിലെ ന്യൂനമർദവും അന്തരീക്ഷത്തിൽ ഈർപ്പം കൂടാൻ കാരണമായി.

ദീപാവലി വേളയിലെ പടക്കങ്ങളും, ജനജീവിതം സാധാരണ നിലയിലേക്ക് എത്തിയതോടെ വ്യവസായങ്ങളും വാഹനസഞ്ചാരവും സജീവമായതും മലിനീകരണം കൂട്ടി. അലർജി, ആസ്മ രോഗികൾക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതാണ് ഇപ്പോഴത്തെ സാഹചര്യം.

Leave a Reply

Your email address will not be published. Required fields are marked *