0 Comments

ദു​ബായ്: മ​ത​സ​മൂ​ഹ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ സം​വാ​ദ​വും സ​ഹി​ഷ്​​ണു​ത​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നായി​ എ​ക്​​സ്​​പോ 2020 ദു​ബാ​യി​ല്‍ സ​ഹി​ഷ്​​ണു​താ​വാ​രാ​ച​ര​ണം ആ​രം​ഭി​ച്ചു. ഇതിനോടനുബന്ധിച്ച് യു.​എ.​ഇ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ന്താ​രാ​ഷ്​​ട്ര സ​ഹി​ഷ്​​ണു​താ​സ​ഖ്യ​ത്തി​ന്​ ക​ഴി​ഞ്ഞ ദി​വ​സം തു​ട​ക്ക​മാ​യി. സ​മാ​ധാ​ന​പ​ര​മാ​യ സ​ഹ​വ​ര്‍​ത്തി​ത്വം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് മ​ത​നേ​താ​ക്ക​ളെ​യും സ​ര്‍​ക്കാ​റു​ക​ളെ​യും ഒ​രു​മി​പ്പി​ക്കു​ന്ന സം​രം​ഭ​മാ​ണി​ത്.

എ​ക്​​സ്​​പോ​യി​ലെ ഇ​റ്റാ​ലി​യ​ന്‍ പ​വ​ലി​യ​നി​ല്‍ ന​ട​ന്ന പ്ര​ത്യേ​ക ച​ട​ങ്ങി​ല്‍ യു.​എ.​ഇ സ​ഹി​ഷ്​​ണു​ത-​സ​ഹ​വ​ര്‍​ത്തി​ത്വ​കാ​ര്യ മ​ന്ത്രി ശൈ​ഖ്​ ന​ഹ്​​യാ​ന്‍ ബി​ന്‍ മു​ബാ​റ​ക്​ ആ​ല്‍ ന​ഹ്​​യാ​നാ​ണ്​ പ​ദ്ധ​തി​ക്ക്​ തു​ട​ക്ക​മി​ട്ട​ത്. എ​ല്ലാ ത​ര​ത്തി​ലു​ള്ള അ​സ​ഹി​ഷ്​​ണു​ത​യും വെ​റു​പ്പും ഉ​പേ​ക്ഷി​ക്കു​ന്ന​തി​ന്​ ലോ​കം കൈ​കോ​ര്‍​ക്ക​ണ​മെന്നും 200ല​ധി​കം രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള മ​നു​ഷ്യ​ര്‍ ഐ​ക്യ​ത്തോ​ടെ ജീ​വി​ക്കു​ന്ന സ​മാ​ധാ​ന​പ​ര​വും സ​മൃ​ദ്ധ​വു​മാ​യ രാ​ഷ്​​ട്ര​മെ​ന്ന​നി​ല​യി​ല്‍ അ​ടു​ത്ത 50 വ​ര്‍​ഷ​ത്തി​ലേ​ക്ക് യാ​ത്ര ചെ​യ്യാ​ന്‍ യു.​എ.​ഇ ത​യാ​റാ​ണെ​ന്നും ശൈ​ഖ്​ ന​ഹ്​​യാ​ന്‍ ച​ട​ങ്ങി​ല്‍ ചൂണ്ടിക്കാട്ടി.

യു.​എ​ന്‍ അ​ല​യ​ന്‍​സ് ഓ​ഫ് സി​വി​ലൈ​സേ​ഷ​​ന്‍ ഉ​ന്ന​ത പ്ര​തി​നി​ധി മി​ഗ്വ​ല്‍ ഏ​യ്​​ഞ്ച​ല്‍ മൊ​റാ​റ്റി​നോ​സ്, ബി ഹി​ന്ദു​ക്ഷേ​ത്ര മേ​ധാ​വി സ്വാ​മി ബ്ര​ഹ്​​മ​വി​രാ​ഹി​ദാ​സ്, അ​മേ​രി​ക്ക​ന്‍ ജൂ​ത ക​മ്മി​റ്റി​യി​ലെ റ​ബ്ബി ഡേ​വി​ഡ്​ ഷി​ലോ​മോ റോ​സ​ന്‍ എ​ന്നി​വ​രും ച​ട​ങ്ങി​ല്‍ പ​​ങ്കെ​ടു​ത്തു.

Leave a Reply

Your email address will not be published. Required fields are marked *