0 Comments

2020ലെ ജെ.സി ഡാനിയേല്‍ ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ജയസൂര്യയാണ് മികച്ച നടൻ (ചിത്രം – സണ്ണി), നവ്യ നായരാണ് മികച്ച നടി (ചിത്രം – ഒരുത്തീ). എന്നിവർ (സംവിധാനം-സിദ്ധാർഥ് ശിവ), ദിശ (സംവിധാനം-വി.വി.ജോസ്) എന്നീ ചിത്രങ്ങളാണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്.

സിദ്ധാർഥ് ശിവ മികച്ച സംവിധായകൻ (ചിത്രം – എന്നിവർ), മധു നീലകണ്ഠൻ മികച്ച ഛായാ​ഗ്രാഹകൻ (ചിത്രം – സണ്ണി).

മറ്റ് പുരസ്കാരങ്ങൾ

മികച്ച തിരക്കഥാകൃത്ത് – സിദ്ധിഖ് പറവൂർ, ചിത്രം – താഹിറ
മികച്ച എഡിറ്റർ – ഷമീർ മുഹമ്മദ്, ചിത്രം – സണ്ണി
മികച്ച സം​ഗീത സംവിധായകൻ – ​ഗോപി സുന്ദർ, ചിത്രം – ഒരുത്തീ
മികച്ച പശ്ചാത്തലസം​ഗീതം – എം.ജയചന്ദ്രൻ, ചിത്രം – സൂഫിയും സുജാതയും
മികച്ച ​ഗായകൻ – വിജയ് യേശുദാസ്, ചിത്രം – ഭൂമിയിലെ മനോഹര സ്വകാര്യം
മികച്ച ​ഗായിക – സിതാര ബാലകൃഷ്ണൻ, ചിത്രം – ഭൂമിയിലെ മനോഹര സ്വകാര്യം
മികച്ച ​ഗാനരചയിതാവ് – അൻവർ അലി, ചിത്രം – ഭൂമിയിലെ മനോഹര സ്വകാര്യം
മികച്ച കലാസംവിധാനം – വിഷ്ണു എരുമേലി, ചിത്രം – കാന്തി
മികച്ച സൗണ്ട് ഡിസൈൻ – രം​ഗനാഥ് രവി, ചിത്രം – വർത്തമാനം
മികച്ച കോസ്റ്റ്യൂം – സമീറ സനീഷ്, ചിത്രം – സൂഫിയും സുജാതയും, ഒരുത്തീ
മികച്ച പുതുമുഖ നായകൻ – അക്ഷയ്, ചിത്രം – ദിശ
മികച്ച പുതുമുഖ നായിക – താഹിറ, ചിത്രം – താഹിറ
മികച്ച ബാലതാരം – കൃഷ്ണശ്രീ, ചിത്രം – കാന്തി

Leave a Reply

Your email address will not be published. Required fields are marked *