0 Comments

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാമിഷന്‍ മുഖേന പെന്‍ഷന്‍ ലഭിക്കുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് 1000 രൂപ നിരക്കില്‍ ഒറ്റത്തവണ ധനസഹായം അനുവദിക്കും. 5357 എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സഹായം കിട്ടും. മന്ത്രിസഭാ യോ​ഗത്തിന്റേതാണ് തീരുമാനം. മുന്‍ വര്‍ഷങ്ങളിലും ഈ ധനസഹായം അനുവദിച്ചിരുന്നു.

കരള്‍ സംബന്ധമായ അസുഖത്തെതുടര്‍ന്ന് വിദ്ധഗ്ധ ചികിത്സയിൽ കഴിയുന്ന കെപിഎസി ലളിതക്ക് ചികിൽസ തുക നൽകാനും മന്ത്രിസഭാ യോ​ഗം തീരുമാനിച്ചു. കൊച്ചി ആസ്റ്റർ മെഡിസിറ്റിയിലാണ് നാടക ചലചിത്ര നടിയും കേരള സംഗീത നാടക അക്കാദമി ചെയര്‍പേഴ്സണുമായ കെപിഎസി ലളിത ചികിൽസയിൽ കഴിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *