0 Comments

ന്യൂഡല്‍ഹി: വെറും വ്യവസ്ഥിതി മാത്രമല്ല ഇന്ത്യക്ക് ജനാധിപത്യമെന്നും അത് നമ്മുടെ പ്രകൃതത്തിലും ജീവിതത്തിന്റെ അംശവുമായി ഉള്‍ച്ചേര്‍ന്നിരിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. 82-ാമത് ഓള്‍ ഇന്ത്യ പ്രിസൈഡിങ് ഓഫീസേഴ്‌സ് കോണ്‍ഫറന്‍സ് വീഡിയോ കോണ്‍ഫറന്‍സ് മുഖാന്തരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കണമെങ്കില്‍ എല്ലാവരെയും ചേര്‍ത്ത് മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

സഭകളില്‍ നിലവാരമുള്ളതും ആരോഗ്യപരവുമായ ചര്‍ച്ചകള്‍ക്കായി പ്രത്യേക സമയം വേണമെന്ന ആശയവും പ്രധാനമന്ത്രി മുന്നോട്ടുവെച്ചു. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ പരസ്പരം ഉന്നയിക്കുന്നതിന് പകരം ഗൗരവതരവും മാന്യതയുള്ളതുമാകണം ഇത്തരം ചര്‍ച്ചകളെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ മൂല്യങ്ങളില്‍ അധിഷ്ഠിതമായിരിക്കണം സഭാസാമാജികരുടെ പെരുമാറ്റമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *