0 Comments

ന്യൂഡൽഹി: പുനഃസംഘടന തുടരാനുള്ള കെപിസിസി നേതൃത്വത്തിന്റെ നീക്കത്തിൽ എഐസിസി വ്യക്തത വരുത്തണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. രാഷ്ട്രീയകാര്യ സമിതി ഉപദേശക സമിതി മാത്രമാണെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പ്രസ്താവനയിലുള്ള അതൃപ്തി കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിയെ ഉമ്മൻ ചാണ്ടി നേരിട്ടറിയിച്ചു. അച്ചടക്ക നടപടികൾ പാർട്ടി ഭരണഘടനയ്ക്ക് അനുസൃതമാണോ എന്ന കാര്യം പരിശോധിക്കാൻ അച്ചടക്ക സമിതിയെ നിയോഗിക്കുന്നത് കൂടിക്കാഴ്ചയിൽ ചർച്ചയായി.

ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഇന്ന് കേരളത്തിലെത്തും. കെപിസിസി പുനഃസംഘടന വിവാദങ്ങൾക്ക് ശേഷം വിഷയത്തിൽ ആദ്യമായാണ് കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിയെ ഉമ്മൻചാണ്ടി നേരിട്ട് കാണുന്നത്. സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് വിശാല തലത്തിൽ നടത്തുന്ന പുനഃസംഘടനയോടുള്ള അതൃപ്‌തി കോൺഗ്രസ്‌ അധ്യക്ഷയെ ഉമ്മൻ ചാണ്ടി അറിയിച്ചു. പുനഃസംഘടനയോട് എതിർപ്പില്ല. എന്നാൽ മുതിർന്ന നേതാക്കളെ കൂടി വിശ്വാസത്തിലെടുത്ത് മാത്രമെ പുനഃസംഘടന നടത്താവൂ. ഇക്കാര്യത്തിൽ എഐസിസി വ്യക്തത വരുത്തണം– അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *