0 Comments

ന്യൂഡൽഹി: മഹാത്മാഗാന്ധിയുടെ അഹിംസാ മാര്‍ഗം ഇന്ത്യയ്ക്കു നേടിത്തന്നത് സ്വാതന്ത്ര്യമായിരുന്നില്ല, ഭിക്ഷയാണെന്ന് ബോളിവുഡ് താരം കങ്കണ റനൗട്ട്. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിലാണ് വീണ്ടും കങ്കണയുടെ വിവാദപരാമർശം. ഒരാൾ തന്റെ ഒരു കവിളത്തടിച്ചാല്‍ മറുകരണം കാണിച്ചു കൊടുക്കണമെന്നു പഠിപ്പിച്ച ഗാന്ധിജിയാണോ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്നതെന്നും നിങ്ങള്‍ നിങ്ങളുടെ ആരാധ്യ പുരുഷനെ ബുദ്ധിപൂര്‍വം തിരഞ്ഞെടുക്കണമെന്നും കുറിപ്പിൽ പറയുന്നു.

‘നിങ്ങള്‍ ഗാന്ധിയെ ആരാധിക്കുന്നോ, അതോ നേതാജിയെ അനുകൂലിക്കുന്നോ? നിങ്ങള്‍ക്ക് രണ്ടുപേരെയും ഒരു പോലെ അംഗീകരിക്കാന്‍ പറ്റില്ല. അതുകൊണ്ട് തീരുമാനിക്കൂ’ എന്ന ശീർഷകത്തിലുള്ള പഴയ പത്ര റിപ്പോർട്ടും കങ്കണ പങ്കുവച്ചു. മഹാത്മാഗാന്ധി, ജവാഹർലാൽ നെഹ്റു, മുഹമ്മദ് അലി ജിന്ന എന്നിവരുടെ നേതൃത്വത്തിൽ നേതാജിയെ കുടുക്കാൻ ബ്രിട്ടിഷുകാരുമായി കരാറുണ്ടാക്കിയെന്നു വാദിക്കുന്ന പത്ര റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കങ്കണയുടെ വിമർശനം.

Leave a Reply

Your email address will not be published. Required fields are marked *