0 Comments

റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ സ്വദേശി റിയാദിൽ  മരിച്ചു. തലശ്ശേരി സ്വദേശി അബ്ദുൽ സഹൂദ് കക്കരക്കണ്ടി (സഊദ്-40) ആണ് താമസസ്ഥലത്ത് മരിച്ചത്.  ഇന്ന്‍  രാവിലെ പ്രഭാത നമസ്‌കാരത്തിനായി എണീറ്റയുടൻ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും മരണം സംഭവിക്കുകയും ആയിരുന്നു.

പതിമൂന്ന് വർഷങ്ങളായി റിയാദിലെ സാഹിദ് ട്രാവൽസ് ജീവനക്കാരനായ ഇദ്ദേഹം തലശ്ശേരി മാഹി വെൽഫയർ അസോസിയേഷൻ (ടി.എം.ഡബ്ലിയു.എ) അംഗമായിരുന്നു. കുടുംബം റിയാദിലുണ്ട്.   നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം റിയാദിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

പിതാവ്: പരേതനായ അബൂട്ടി ഹാജി, മാതാവ്: സുഹറ കക്കരക്കണ്ടി, ഭാര്യ: മുഫീന, മക്കൾ: മൻഹ ഷാഹൂദ്, മുഹമ്മദ് അമാൻ സഊദ്, സഹോദരങ്ങൾ: ജാവിദ്, ഷാനിദ്, ഷീബ, റംസീന, സബീന.

Leave a Reply

Your email address will not be published. Required fields are marked *