0 Comments

കൊച്ചി: കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കെ പി എ സി ലളിത ഒരാഴ്ച മുന്നേ ആശുപത്രിയിലാണ്. ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്നായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആദ്യം തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടിയെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കരള്‍ രോഗവുമായി ബന്ധപ്പെട്ട് ചികിത്സ നടത്തുന്ന താരത്തിന് കരള്‍ മാറ്റ ശസ്ത്രക്രിയയാണ് അടിയന്തരമായി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

പ്രമേഹം അടക്കമുള്ള രോഗങ്ങള്‍ അലട്ടുന്നുണ്ടെങ്കിലും കെ പി എ സി ലളിത സിനിമയില്‍ സജീവമായിരുന്നു. കുറച്ചുകാലമായി മറ്റ് ചില ആരോഗ്യ പ്രശ്‌നങ്ങളും അലട്ടുന്നുണ്ട്.

കരള്‍മാറ്റ ശസ്ത്രക്രിയയാണ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതെങ്കിലും പ്രായയവും ആരോഗ്യവും പരിഗണിച്ച് മാത്രമേ ഇതുമായി ബന്ധപ്പെട്ട് തീരുമാനം എടുക്കാന്‍ കഴിയുകയുള്ളു എന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.

ലിവര്‍ സിറോസിസ് ബാധിച്ച കെപിഎസി ലളിതയുടെ ആരോഗ്യ സ്ഥിതി അതീവഗുരുതരാവസ്ഥയിലാണ്. ജീവന്‍ രക്ഷിക്കാനായി കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആവശ്യമാണ്. ഇതിനായി ഒ പോസിറ്റീവ് രക്ത ഗ്രൂപ്പിലുള്ള ആരോഗ്യമുള്ള മുതിര്‍ന്ന വ്യക്തികള്‍ക്ക് കരളിന്റെ ഭാഗം ദാനം ചെയ്യാം. 20 വയസു മുതല്‍ 50 പ്രായമുള്ളവരെയാണ് പരിഗണിക്കുന്നത്.

Author

arundriveone@gmail.com

Leave a Reply

Your email address will not be published. Required fields are marked *