0 Comments

ദില്ലി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുപ്രധാനമായ തീരുമാനത്തെ സ്വാഗതം ചെയ്ത് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാക്കള്‍.

പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ കര്‍ഷകര്‍ സ്വാഗതം ചെയ്യുകയാണെന്നാണ് ഭാരതീയ കിസാൻ യൂണിയൻ (ബി കെ യു) ഉഗ്രഹൻ വിഭാഗം നേതാവ് ജോഗീന്ദര്‍ സിങ് പ്രഖ്യാപിച്ചത്.

ഗുരുനാനാക്ക് ജയന്തി ദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യവേ, വരുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കുമെന്ന് മോദി പ്രഖ്യാപിച്ചതിന് തൊട്ട് പിന്നാലെയായിരുന്നു ജോഗീന്ദര്‍ സിങിന്റെ പ്രതികരണം.

സമര രംഗത്തുള്ള കര്‍ഷക യൂണിയനുകളില്‍ ഏറ്റവും വലുതാണ് ബികെയു (ഉഗ്രഹൻ).
ദില്ലി-പഞ്ചാബ് അതിര്‍ത്തിയായ ടിക്രിയില്‍ കഴിഞ്ഞ ഒരു വര്‍ഷമായി ഇവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്.
പഞ്ചാബിലെ കര്‍ഷകര്‍ക്കിടയില്‍ വലിയ സ്വാധീനമുള്ള കര്‍ഷക സംഘടന കൂടിയാണ് ബി കെ യു (ഉഗ്രഹൻ). സമര രംഗത്തേക്ക് കര്‍ഷകരെ എത്തിക്കുന്നത് ഉള്‍പ്പടേയുള്ള കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ഈ സംഘടനയായിരുന്നു.

അതേസമയം, ഇത് ചരിത്ര വിജയമാണെന്നും, കര്‍ഷകരുടെ വിജയവുമാണെന്നായിരുന്നു അഖിലേന്ത്യാ കിസാൻ സഭ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തോട് പ്രതികരിച്ചത്. രാജ്യത്തെ കർഷകരുടെ സത്യഗ്രഹത്തിന് മുന്നിൽ ധാർഷ്ട്യം തല കുനിച്ചുവെന്ന് കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രതികരിച്ചു.

Author

arundriveone@gmail.com

Leave a Reply

Your email address will not be published. Required fields are marked *