
പാലക്കാട്: മമ്പറത്തെ ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ സഞ്ചരിച്ച കാറിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടു. വെളുത്ത നിറത്തിലുള്ള മാരുതി 800 കാറാണ് സിസിടിവി ദൃശ്യത്തിലുള്ളത്.കാറിനെക്കുറിച്ച് വിവരം ലഭിക്കുന്നവർ അന്വേഷണസംഘത്തെ അറിയിക്കണമെന്നും പൊലീസ് അഭ്യർഥിച്ചു.അതിനിടെ, കൊല്ലപ്പെട്ട സഞ്ജിത്തിന്റെ വീട് ഇന്ന് കേന്ദ്ര സഹമന്ത്രി കെ മുരളീധരന് ഇന്ന് സന്ദര്‍ശിക്കും.
ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥൻ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് കേസ് വിശദമായി അന്വേഷിക്കാൻ നിർദേശം നൽകിയതായി എഡിജിപി വിജയ് സാഖറെ അറിയിച്ചു. എഡിജിപിയുടെ മേൽനോട്ടത്തിലാണ് കേസന്വേഷണം മുന്നോട്ടു പോകുന്നത്. പാലക്കാട് ഡിവൈഎസ്പി, ആലത്തൂർ ഡിവൈഎസ്പി, ടൗൺ സൗത്ത് ഇൻസ്പെക്ടർ അന്വേഷണ സംഘത്തിൽ മീനാക്ഷിപുരം ഇൻസ്പെക്ടർ തുടങ്ങിയവർ അന്വേഷണസംഘത്തിലെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥരാണ്.
ഇവരെ ക്കൂടാതെ കസബ ഇൻസ്പെക്ടർ കൊഴിഞ്ഞാമ്പാറ ഇൻസ്പെക്ടർ, നെന്മാറ ഇൻസ്പെക്ടർ, ചെർപ്പുളശ്ശേരി ഇൻസ്പെക്ടർ എന്നിവർക്കും കേസന്വേഷണത്തിൻ്റെ ചുമതല നൽകിയിട്ടുണ്ട്.
ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ 34 അംഗ അന്വേഷണ സംഘത്തെയാണ് എഡിജിപി കേസന്വേഷണത്തിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്.
കേസിൽ പ്രതികൾ സഞ്ചരിച്ച കാറിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടു. വെളുത്ത നിറത്തിലുള്ള മാരുതി 800 കാറാണ് സിസിടിവി ദൃശ്യത്തിലുള്ളത്. പഴയ മോഡൽ കാറിൻ്റെ ഡോറുകളുടെ ഗ്ലാസിൽ കറുത്ത കൂളിംഗ് ഫിലിം ഒട്ടിച്ചിട്ടുണ്ട്. കാറിനെക്കുറിച്ച് വിവരം ലഭിക്കുന്ന ആർക്കും അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥരെ അറിയിക്കാമെന്നും പൊലീസ് അഭ്യർഥിച്ചു.