0 Comments

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ എട്ടാം സീസണ് ഇന്ന് തുടക്കം. ഗോവയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് എടികെ മോഹന്‍ ബഗാനെ നേരിട്ടാകും തുടങ്ങുക.

 

കഴിഞ്ഞ സീസണിലെ ഫൈനലിലേറ്റ പരാജയത്തിന് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയാകും ബ്ലാസ്‌റ്റേഴ്‌സിനെതിരെ എടികെ ഇറങ്ങുക.  3 പോയിന്റുകളോടെ ടൂര്‍ണമെന്റിന് തുടക്കം കുറിക്കാന്‍ ഇരുടീമുകളും ഇറങ്ങുമ്പോള്‍ ആവേശം വാനോളമുയരുമെന്ന് ഉറപ്പാണ്

 

അവസാന 5 മത്സരത്തില്‍ രണ്ട് എണ്ണത്തില്‍ മാത്രമാണ് എടികെ പരാജയമറിഞ്ഞത്. കഴിഞ്ഞ സീസണ്‍ ഫൈനലില്‍ മുംബൈ സിറ്റി എഫ്‌സിയോടെ 1ന് എതിരെ 2 ഗോളുകള്‍ക്ക് എടികെ പരാജയപ്പെട്ടിരുന്നു. മറുഭാഗത്ത് അവസാന അഞ്ച് മത്സരങ്ങളില്‍ ഒന്നില്‍ പോലും വിജയിക്കാന്‍ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചിട്ടില്ല. കഴിഞ്ഞ സീസണില്‍ 10 സ്ഥാനക്കാരായാണ് ബ്ലാസ്റ്റേഴ്‌സ് ഫിനിഷ് ചെയ്തത്

 

തുടര്‍ച്ചയായ ആറാം തവണയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരത്തോടെ ഐഎസ്എല്ലിന് തുടക്കം കുറിക്കുന്നത്. ഇത്തരത്തില്‍ അവസാനം കളിച്ച 5 മത്സരങ്ങളില്‍ 2 എണ്ണത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് വിജയിച്ചിരുന്നു. കഴിഞ്ഞ സീസണില്‍ ഫട്രോഡ സ്‌റ്റേഡിയത്തില്‍ എടികെ 15 തവണയാണ് ഇറങ്ങിയത്. ഇതില്‍ 12 തവണയും എടികെ പരാജയമറിഞ്ഞിരുന്നില്ല. 

Author

arundriveone@gmail.com

Leave a Reply

Your email address will not be published. Required fields are marked *