0 Comments

പാകിസ്താൻ :  സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ നടക്കുന്ന അതിക്രമം സംബന്ധിച്ച് നിർണ്ണായകമായ ഒരു ബില്ല് പാസാക്കിയിരിക്കുകയാണ്.ബലാത്സംഗകേസിൽ പൊലീസ് പിടിയിലായാൽ മുന്നോട്ടുള്ള ജീവിതത്തിൽ ലെെംഗിക ബന്ധം സാധ്യമാകാത്ത തരത്തിലുള്ള ശിക്ഷയാണ് കുറ്റവാളികളെ കാത്തിരിക്കുന്നത്

 

ഇത്തരത്തിൽ കുറ്റങ്ങൾ ചെയ്ത് പിടിക്കപ്പെടുന്ന പ്രതികളെ മരുന്ന് ഉപയോഗിച്ച് ഷണ്ഡീകരണം നടത്താനുള്ള ഒരുക്കത്തിലാണ് പാകിസ്താൻ. ഇതിനുള്ള അനുമതി നൽകുന്ന ബിൽ പാകിസ്താന്‍ പാര്‍ലമെൻ്റ് കഴിഞ്ഞ ദിവസം പാസാക്കി. നിലവിലുള്ള ക്രിമിനൽ നിയമം ഭേദഗതി ചെയ്തുകൊണ്ടാണ് നിയമം പാസാക്കിയിരിക്കുന്നത്. പിടിക്കപ്പെടുന്ന പ്രതികൾ ഒന്നിലധികം ബലാത്സംഗ കേസുകളില്‍ ഉള്‍പ്പെട്ടവരാണെങ്കിൽ അവരെ ഈ ശിക്ഷയ്ക്ക് വിധേയനാക്കാനാണ് നിയമം അനുശാസിക്കുന്നത്. മാത്രമല്ല ഇത്തരക്കാരുടെ വിചാരണ നാലുമാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നും പുതിയ നിയമത്തിൽ പറയുന്നുണ്ട്

 

പാക് സർക്കാർ ധെെര്യപൂർവ്വമാണ് ഈ ബില്ല് പാസാക്കിയതെങ്കിലും ബില്ലിനെതിരെ എതിർപ്പുകൾ ഉയർന്നു കഴിഞ്ഞു. പുതിയ ബില്ലിനെതിരെ ജമാത്ത് ഇസ്ലാമി സെനറ്ററായ മുഷ്താഖ് അഹമ്മദാണ് രംഗത്തെത്തിയിരിക്കുന്നത്. വന്ധ്യംകരണത്തെക്കുറിച്ച് ശരിയത്തില്‍ പരാമര്‍ശമില്ലെന്നാണ് അദ്ദേഹം വാദിക്കുന്നത്. എന്നാൽ ശിക്ഷ കുറയ്ക്കണമെന്ന് ഇദ്ദേഹം ആവശ്യപ്പെടുന്നില്ല. ബലാത്സംഗ കേസുകളിലെ പ്രതികളെ പരസ്യമായി തൂക്കിലേറ്റണമെന്നാണ് മുഷ്താഖ് അഹമ്മദ് മുന്നോട്ടു വയ്ക്കുന്ന നിർദ്ദേശം.

Author

arundriveone@gmail.com

Leave a Reply

Your email address will not be published. Required fields are marked *