0 Comments

തെന്നിന്ത്യയിലും ബോളിവുഡിലും ആരാധകരുള്ള താരങ്ങളാണ് കരീന കപൂറും സെയ്ഫ് അലിഖാനും. സിനിമ വിശേഷങ്ങളെക്കാളും ഇവരുടെ സ്വകാര്യ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ കൂടുതൽ ചർച്ചയാവുന്നത്. ബോളിവുഡിലാണ് താരങ്ങൾ സജീവമെങ്കിലും തെന്നിന്ത്യൻ സിനിമ ലോകത്തും ഇവരുടെ സിനിമകൾ കൂടുതൽ ചർച്ചയാവാറുണ്ട്. സോഷ്യൽ മീഡിയയിലും സജീവമാണ് സെയ്ഫും കരീനയും. തങ്ങളുടെ സിനിമ വിശേഷങ്ങൾക്കൊപ്പം തന്നെ കുടുംബ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിൽ ഇവർ പങ്കുവെയ്ക്കാറുണ്ട്.

 

ബോളിവുഡിലെ മാത്യക ദമ്പതികളെന്നാണ് കരീനയേയും സെയ്ഫിനേയും അറിയപ്പെടുന്നത്. ജോലിയും ജീവിതവും ഒരു പോലെയാണ് കരീന കൊണ്ടു പോകുന്നത്. നടിക്ക് പൂർണ്ണ പിന്തുണയുമായി സെയ്ഫും കൂടെയുണ്ട് . രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരുന്ന സമയത്തും കരീന തന്റെ ജോലികളിൽ സജീവമായിരുന്നു. കരീനയ്ക്കൊപ്പം സെയ്ഫും അന്ന് സിനിമ സെറ്റിൽ എത്തിയിരുന്നു. കരീനയേയും ജോലിയേയും ഏറെ ബഹുമാനിക്കുന്ന ആളാണ് സെയ്ഫ്. ഇത് നടി തന്നെ അത് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുള്ളതുമാണ്.

 

ഇപ്പോഴിത ബോളിവുഡ് കോളങ്ങളിൽ വൈറലാവുന്നത് ഭർത്താവ് സെയ്ഫ് അലിഖാനെ കുറിച്ച് കരീന പറഞ്ഞ വാക്കുകളാണ്. എല്ലാ സ്ത്രീകളും ആഗ്രഹിച്ചു പോകുന്ന തരത്തിലുള്ള വ്യക്തിത്വത്തിന് ഉടമയാണ് സെയ്ഫ് എന്നാണ് കരീന പറയുന്നത്. കൂടാതെ തന്നെ മാം എന്ന് വിളിച്ചിരുന്നതായും താരം അഭിമുഖത്തിൽ പറയുന്നുണ്ട് . നടിയുടെ വാക്കുകൾ ഇങ്ങനെ ” ആദ്യ സമയത്ത് തങ്ങൾ തമ്മിൽ അധികം സംസാരിച്ചിരുന്നില്ല. അന്ന് വ്യത്യസ്ത ആളുകളുമായി ഡേറ്റിങ്ങിലായിരുന്നു തങ്ങൾ. ‘ഹം സാത്ത് സാത്ത് ഹേ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുമ്പോൾ താനും സെയ്ഫും സഹോദരി കരീഷ്മയും ജോധ്പൂരി ചുറ്റിത്തിരിയുമായിരുന്നു. അന്ന് സെയ്ഫ് തന്നെ ‘മാം’ എന്നായിരുന്നു വിളിച്ചിരുന്നത്. കൂടാതെ ഓംകാരയുടെ സെറ്റിവെച്ച് ഏറെ ബഹുമാനത്തോടെയാണ് സെയ്ഫ് പെരുമാറിയതെന്നും കരീന പറയുന്നു.

Author

arundriveone@gmail.com

Leave a Reply

Your email address will not be published. Required fields are marked *