0 Comments

കൊച്ചി: മുൻ മിസ് കേരള വിജയികളടക്കം മൂന്ന് പേർ വാഹനാപകടത്തിൽ കൊല്ലപ്പെട്ട കേസിൽ ഇന്‍റലിജൻസ് റിപ്പോർട്ടിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥന് തിരിച്ചടിയാകാൻ സാധ്യതയെന്ന് റിപ്പോർട്ട്. അപകടം നടന്ന ദിവസം ‘നമ്പർ 18’ ഹോട്ടലിൽ ഒരു ഐപിഎസ് ഉദ്യോഗസ്ഥനെത്തിയെന്നാണ് ന്യൂസുകൾ ചെയ്യുന്നത്. ഇദ്ദേഹത്തിനെതിരായുള്ള നടപടിയ്ക്ക് സാധ്യതയുണ്ടെന്നും റിപ്പോർട്ടിലുണ്ട്.

തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന ഐ പി എസ് ഉദ്യോഗസ്ഥൻ ഒക്ടോബർ 31ന് കൊച്ചിയിൽ എത്തിയിരുന്നെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇദ്ദേഹം ഇടയ്ക്കിടെ കൊച്ചിയിലെത്തുന്നതും സംഭവ ദിവസം ഹോട്ടലിൽ എത്തിയത് എന്തിനാണെന്നും വിശദീകരിക്കേണ്ടി വന്നേക്കും. മോഡലുകളുടെ അപകടത്തെക്കുറിച്ച് ഈ ഉദ്യോഗസ്ഥൻ അന്വേഷിച്ചിരുന്നെന്നും തുടർന്ന് ഉന്നത ഉദ്യോഗസ്ഥൻ ഇദ്ദേഹത്തെ താക്കീത് ചെയ്തിരുന്നെന്നും റിപ്പോർട്ടുകൾ പറയുന്നു .

പോലീസ് ഉദ്യോഗസ്ഥന്‍റെ ഭൂമിയിടപാടുകളെക്കുറിച്ചും മറ്റും അന്വേഷണത്തിന് സാധ്യതയുണ്ടെന്നും റിപ്പോർട്ടിലുണ്ട്. പനങ്ങാട് ചാത്തമ്മ ജങ്ഷനിൽ ഗുണ്ടാ ലിസ്റ്റിലുള്ളവർ ചേർന്ന് ഭൂമി നികത്തിയത് ഉന്നത ഉദ്യോഗസ്ഥന്‍റെ ബിനാമി ഭൂമിയിലാണെന്നാണ് റിപ്പോർട്ട്. ഈ കാരണം കൊണ്ടായിരുന്നു റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും പോലീസ് ഇടപെടാതെ മാറി നിന്നതെന്നും റിപ്പോർട്ട് ആരോപിക്കുന്നുണ്ട്
മോഡലുകളുടെ മരണം സംബന്ധിച്ച അന്വേഷണത്തിൽ ഇന്‍റലിജൻസ് റിപ്പോർട്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥന് കുരുക്കായാൽ ഇദ്ദേഹത്തിനെതിരെ അന്വേഷണത്തിനും നടപടിയ്ക്കും സാധ്യതയുണ്ട്.

Author

arundriveone@gmail.com

Leave a Reply

Your email address will not be published. Required fields are marked *