0 Comments

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സെക്യൂരിറ്റി ജീവനക്കാര്‍ മര്‍ദിച്ച അരുണ്‍ ദേവിന്റെ അമ്മൂമ്മ മരിച്ചു.വാര്‍ധക്യം മൂലമുണ്ടായ അസുഖങ്ങളെ തുടര്‍ന്നാണ് മരണം. ജനമ്മാളിന് കൂട്ടിരിക്കാനാണ് അരുണ്‍ദേവ് ആശുപത്രിയില്‍ എത്തിയത്.മര്‍ദ്ദിച്ച സംഭവത്തില്‍ ഇതിനോടകം തന്നെ രണ്ട് സുരക്ഷാ ജീവനക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ദുര്‍ബല വകുപ്പുകള്‍ ചുമതിയാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

സംഭവത്തില്‍ ആരോഗ്യമന്ത്രി അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടശേഷമാണ് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തത് . പ്രൊഫെഷണല്‍ സെക്ക്യൂരിറ്റി എന്ന ഏജന്‍സിയിലെ ജീവനക്കാരായ വിഷ്ണു, രതീഷ് എന്നിവരെയാണ് പോലീസ് അറസ്റ്റിലായത്.ജീവനക്കാര്‍ യുവാവിനെ അകത്തേക്ക് വിലച്ചുകൊണ്ടുപോയി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തുവന്നിരുന്നു.

ഇന്നലെ രാവിലെയാണ് യുവാവിനെതിരെ ആക്രമണം ഉണ്ടായത്. ചിറയന്‍കീഴ് സ്വദേശി അരുണ്‍ദേവിനെയാണ് സെക്യൂരിറ്റി ജീവനക്കാര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചത്. സംഭവം ഗൗരവത്തോടെയാണ് കാണുന്നതെന്ന് ആശുപത്രി സൂപ്പറണ്ട് നിസ്സാമുദ്ദീന്‍ പറഞ്ഞു.

Author

arundriveone@gmail.com

Leave a Reply

Your email address will not be published. Required fields are marked *