0 Comments

ജയ്പൂർ: പഞ്ചാബ് സർക്കാരിലെ അഴിച്ചുപണികളുണ്ടാക്കിയ വിവാദങ്ങൾ തുടരുന്നതിനിടയിൽ തന്നെ രാജസ്ഥാൻ കോൺഗ്രസിലും നിർണായക നീക്കം. മന്ത്രിസഭാ പുനഃസംഘടനയുണ്ടാകുമെന്ന സൂചനകൾക്കു പിന്നാലെ രാജസ്ഥാൻ സർക്കാരിൽ നിന്നും മൂന്ന് മന്ത്രിമാർ രാജിവച്ചു.

അടുത്തവർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനിടയിലാണ് സർക്കാരിലെ മൂന്ന് മുതിർന്ന മന്ത്രിമാർ രാജിവച്ചത്. ഹൈക്കമാൻഡിൽ സച്ചിൻ പൈലറ്റ് നടത്തിയ സമ്മർദ്ദമാണ് മന്ത്രിമാരുടെ രാജിക്ക് വഴിവെച്ചതെന്നാണ് റിപ്പോർട്ടുകൾ.

രാജസ്ഥാൻ സർക്കാരിലെ മുതിർന്ന മന്ത്രിമാരാരാണ് രാജിവെച്ചത്. റവന്യൂമന്ത്രി ഹരീഷ് ചൗധരി, മെഡിക്കൽ ആരോഗ്യമന്ത്രി ഡോ. രഘു ശർമ, വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിങ് ദൊസ്താര എന്നിവരാണ് രാജിവെച്ചത്. ഇവരുടെ രാജി സ്ഥിരീകരിച്ചതായി രാജസ്ഥാൻ കോൺഗ്രസിൻ്റെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി അജയ് മാക്കാൻ അറിയിച്ചു.

അതേസമയം, രാജിസമർപ്പിച്ച മന്ത്രിമാർക്ക് പുതിയ ചുമതലകൾ കോൺഗ്രസ് നേതൃത്വം നൽകി. രഘു ശർമയ്ക്ക് ഗുജറാത്തിൻ്റെ ചുമതല നൽകിയപ്പോൾ ഹരീഷ് ചൗധരിക്ക് പഞ്ചാബിൻ്റെ ചുമതല നൽകി. ഹൈക്കമാൻഡിൻ്റെ തീരുമാനപ്രകാരമാണ് ഇവർക്ക് പദവികൾ നൽകിയത്. സംസ്ഥാന കോൺഗ്രസ് അധ്യക്ഷനായ ദൊസ്താരയ്ക്ക് പുതിയ ചുമതലകൾ നൽകിയിട്ടില്ല.

Author

arundriveone@gmail.com

Leave a Reply

Your email address will not be published. Required fields are marked *