0 Comments

സുരേഷ് ഗോപിയുടെ വാക്കുകള്‍: ‘കെപിഎസി ലളിതക്ക് ചികിത്സാ സഹായം നല്‍കിയത് സര്‍ക്കാരാണ്. അതൊക്കെ സര്‍ക്കാരിന്റെ അവകാശമാണ്. സര്‍ക്കാര്‍ അത് അന്വേഷിച്ച് അവര്‍ക്കത് അത്യവശ്യമാണെന്ന് തോന്നിക്കാണും. അവര്‍ കൊടുക്കട്ടെ. സര്‍ക്കാരിന്റെ സത്യസന്ധതയില്‍ സംശയമുണ്ടെങ്കില്‍ അത് നിങ്ങള്‍ അന്വേഷിച്ച് കണ്ടെത്തു .’

കെപിഎസി ലളിതയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തതില്‍ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. വിഷയത്തില്‍ കഴിഞ്ഞ ദിവസം മന്ത്രി അബ്ദുറഹ്മാന്‍ പ്രതികരണവുമായി എത്തിയിരുന്നു.’ഒരു കലാകാരി എന്ന നിലക്കാണ് സഹായം നല്‍കാന്‍ തീരുമാനിച്ചത്. കലാകാരന്മാര്‍ കേരളത്തിന് മുതല്‍ക്കൂട്ടാണ്. കലാകാരന്മാരെ കയ്യൊഴിയാനാകില്ല. അവര്‍ നാടിന്റെ സ്വത്താണ്. സീരിയലില്‍ അഭിനയിക്കുമ്പോള്‍ തുഛമായ വരുമാനം മാത്രമാണ് അവര്‍ക്ക് ലഭിക്കുന്നത്. കെപിഎസി ലളിത ആവശ്യപ്പെട്ടതുകൊണ്ടാണ് സര്‍ക്കാര്‍ ചികിത്സാ ചെലവ് ഏറ്റെടുത്തത്. ചികിത്സാ ആനുകൂല്യം ആവശ്യപ്പെട്ടവര്‍ക്കൊക്കെ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.

ആരെയും തഴഞ്ഞിട്ടില്ല. എന്റെ മണ്ഡലത്തില്‍ അഞ്ഞൂറോളം പേര്‍ക്ക് സാഹയം നല്‍കിയിട്ടുണ്ട്’- മന്ത്രിയുടെ വാക്കുകള്‍നിലവില്‍ കൊച്ചി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് കെപിഎസി ലളിത. നടിയുടെ ആരോഗ്യനില ഗുരുതരമാണെന്നും കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തണമെന്നും കെപിഎസി ലളിതയുടെ മകള്‍ ശ്രീക്കുട്ടി ഭരതന്‍ അറിയിച്ചിരുന്നു.

Author

arundriveone@gmail.com

Leave a Reply

Your email address will not be published. Required fields are marked *