0 Comments

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പമ്പാ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു. നദിയില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ ശബരിമല തീര്‍ഥാടകര്‍ക്കും നദീ തീരത്തുളളവര്‍ക്കും ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ജാഗ്രതാ നിര്‍ദേശമുളളതിനാല്‍ ഭക്തരുടെ സുരക്ഷ ഉറപ്പാക്കി മാത്രമെ ശബരിമല ദര്‍ശനം അനുവദിക്കൂകയുള്ളെണെന്നും ജില്ലാ കളക്ടര്‍ ദിവ്യ എസ്. അയ്യര്‍ അറിയിച്ചു.

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ശബരിമലയില്‍ ഇന്ന് ഭക്തരെ പ്രവേശിപ്പിക്കുകയില്ലന്നു കളക്ടര്‍ നേരത്തെ ഉത്തരവിട്ടിരുന്നു. ശബരിമലയിലേക്കും പമ്പയിലേക്കും നിലയ്ക്കലില്‍ നിന്ന് ഭക്തരെ കടത്തിവിടില്ല. പരമാവധി പത്ത് സെന്റീമീറ്റര്‍ ജലനിരപ്പ് ഉയരത്തക്ക രീതിയില്‍ മാത്രമെ ഡാം തുറക്കൂവെന്നും കളക്ടര്‍ അറിയിച്ചിരുന്നു. രണ്ട് ഷട്ടറുകള്‍ ക്രമാനുഗതമായി ഉയര്‍ത്തി ഇരുപത്തിയഞ്ച് ക്യുമക്‌സ് മുതല്‍ പരമാവധി നൂറ് ക്യുമക്‌സ് വരെ ജലമാണ് തുറന്ന് വിടുന്നത്.

6 മണിക്കൂറിന് ശേഷം ജലം പമ്പ ത്രിവേണിയില്‍ എത്തും. ഡാമിലെ ജലനിരപ്പ് 983. 95 മീറ്ററില്‍ എത്തിയ സാഹചര്യത്തില്‍ ഇന്നലെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.റിസര്‍വോയറിന്റെ പരമാവധി ശേഷി 986. 33 മീറ്ററാണ്. പമ്പയിലും സന്നിധാനത്തും കനത്ത മഴ തുടരുകയാണ്. ഈ സാഹചര്യത്തില്‍ തീര്‍ഥാടകരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനം. ഈ ദിവസങ്ങള്‍ വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തവര്‍ക്ക് അടുത്ത അവസരം നല്‍കുമെന്നും കളക്ടര്‍ അറിയിച്ചു.

പമ്പയില്‍ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ഇന്നലെ വൈകീട്ട് പമ്പാ മണല്‍പരപ്പിലേക്ക് വെള്ളം കയറുന്ന നില ഉണ്ടായിരുന്നു.ഇത്തവണത്തെ മണ്ഡലകാലം തുടങ്ങിയ ശേഷം ഇത് ആദ്യമായിട്ടാണ് ശബരിമല തീര്‍ത്ഥാടനത്തിന് നിരോധനം ഏര്‍പ്പെടുത്തുന്നത്. ശബരിമല വനമേഖലയിലും ഇടവിട്ട് കനത്ത മഴ തുടരുന്ന സാഹചര്യമാണുള്ളത്.

Author

arundriveone@gmail.com

Leave a Reply

Your email address will not be published. Required fields are marked *