0 Comments

അബുദാബി: യു.എ.ഇ സുവര്‍ണ്ണ ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി 50 ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പയിനുമായി ലുലു ഗ്രൂപ്പ്. വിപണന മേളയും സാമൂഹിക ക്ഷേമ പദ്ധതികളുമാണ് നടപ്പാക്കുക. യു.എ.ഇയിലെ 87 ലുലു സ്റ്റോറുകളില്‍ ഡിസംബര്‍ ഒമ്പതുവരെ പരിപാടികള്‍ നടക്കും. 50 ദിവസം 50 ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം ഇളവാണ് പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കുക. പലവ്യഞ്ജനം, ഫാഷന്‍, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ ഇതിലുള്‍പ്പെടും. കല്യാണ്‍ ജ്വലേഴ്‌സുമായി ചേര്‍ന്ന് സ്വര്‍ണ്ണസമ്മാന പദ്ധതിയും ഇക്കാലയളവില്‍ നടക്കും.

100 ദിര്‍ഹത്തിന്റെ ഇടപാടുകള്‍ നടത്തുന്നവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 50 ഭാഗ്യശാലികള്‍ക്ക് 50 ഗ്രാം സ്വര്‍ണ്ണം വെച്ച് മൊത്തം രണ്ടര കിലോ സ്വര്‍ണ്ണം സമ്മാനമായി നല്‍കും. മൊബൈല്‍ ഫോണ്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ക്യാമറ, ഐ.ടി ഉത്പന്നങ്ങള്‍ തുടങ്ങിയവയ്ക്ക് ഇളവുകള്‍ ലഭ്യമാക്കിക്കൊണ്ട് ‘ഡിജി ടെക്’ മേള ഒക്ടോബര്‍ 26 മുതല്‍ ആരംഭിക്കും. മൊബൈല്‍, ടി.വി, ലാപ്‌ടോപ്പുകള്‍ എന്നിവ മാറ്റിവാങ്ങാന്‍ ‘എക്‌സ്‌ചേഞ്ച് ഫെസ്റ്റിവലും’ പലിശരഹിത ഇന്‍സ്റ്റാള്‍മെന്റ് പദ്ധതികളും ഇക്കാലയളവിലുണ്ടാകും. ദീപാവലിയുടെ ഭാഗമായി ഇന്ത്യന്‍ പരമ്പാരാഗത വസ്ത്രങ്ങളുടെയും മധുരപലഹാരങ്ങളുടെയും വിപണനമേളയും നടക്കും. ലുലു ദീവാലി ഗിഫ്റ്റ് കാര്‍ഡും പുറത്തിറക്കിയിട്ടുണ്ട്. കൂടുതല്‍പ്പേര്‍ക്കുള്ള ദീവാലി മധുരപലഹാരങ്ങളുടെ കോര്‍പ്പറേറ്റ് ഓര്‍ഡറുകളും ഇത്തവണ സ്വീകരിക്കും.

Author

arundriveone@gmail.com

Leave a Reply

Your email address will not be published. Required fields are marked *