0 Comments

സൗദി അറേബ്യയുടെ പുതിയ ആരോഗ്യ മന്ത്രിയായി ഫഹദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ജലാജില്‍ സ്ഥാനമേറ്റു. ചൊവ്വാഴ്ചയാണ് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ മുമ്പാകെ സത്യപ്രതിജ്ഞ നടന്നത്.

വെര്‍ച്വല്‍ സംവിധാനത്തിലൂടെയായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകള്‍ സംഘടിപ്പിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആരോഗ്യമന്ത്രിയായിരുന്ന ഡോ. തൗഫീഖ് അല്‍റബീഅയെ ഹജ്ജ് ഉംറ മന്ത്രിയാക്കിയും ഫഹദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ജലാജിലിനെ പുതിയ ആരോഗ്യ മന്ത്രിയായും നിയോഗിച്ച് സല്‍മാന്‍ രാജാവ് ഉത്തരവിട്ടത്. നേരത്തെ ആരോഗ്യ മന്ത്രാലയത്തിലെ ആസൂത്രണ വികസന സഹമന്ത്രിയായിരുന്നു ഫഹദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ജലാജില്‍.

Author

arundriveone@gmail.com

Leave a Reply

Your email address will not be published. Required fields are marked *