
ഹോട്ടലുകളിലെ ഭക്ഷണത്തില്‍ തുപ്പുന്നുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് പറഞ്ഞ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് മുമ്പാകെ വീഡിയോ തെളിവുമായി മാധ്യമപ്രവര്ത്തകന്. സുരേന്ദ്രന്റെ പരാമര്‍ശത്തിന്റെ വീഡിയോ കാണിക്കുമ്പോള്‍ മറുപടിയില്ലാതെ സുരേന്ദ്രന് ഒഴിഞ്ഞുമാറുകയും ചെയ്തു.
ഇയാള്‍ ആരാണ്, വേറെ പണിയൊന്നുമില്ലേയെന്നാണ് വീഡിയോ കാണിച്ച മാധ്യമപ്രവര്‍ത്തകനോട് സുരേന്ദ്രന് പറഞ്ഞത്. ഹലാല്‍ ഹോട്ടലുകളെന്ന് പറഞ്ഞ് നാട്ടില്‍ വേര്‍തിരിവുണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും സുരേന്ദ്രന് പറഞ്ഞു. മൊയ്ലിയാര്‍മാര്‍ തുപ്പുന്നതാണ് ഹലാല്‍ ഭക്ഷണം. ഇത് കഴിക്കേണ്ടവര്‍ക്ക് കഴിക്കാമെന്നും ആളുകള്‍ക്കിടയില്‍ വിഭജനമുണ്ടാക്കാനാണ് ഹലാല്‍ ഹോട്ടല്‍ സങ്കല്‍പ്പമെന്നും സുരേന്ദ്രന് പറഞ്ഞു. ബ്രാഹ്മിണ്‍സ് ഹോട്ടലുകള്‍ നടത്തുന്നില്ലേയെന്ന ചോദ്യത്തിന് അവിടെ തുപ്പുന്നുണ്ടോ എന്നായിരുന്നു സുരേന്ദ്രന് മറുചോദ്യം.