0 Comments

ജെയ്പൂർ: രാജസ്ഥാനിൽ മന്ത്രിസഭ പുനസംഘടനയുടെ ഭാഗമായി ഞായറാഴ്ച 15 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. അശോക് ഗെഹ്േലാട്ട് സർക്കാറിലെ പുതിയ മന്ത്രിമാരുടെ പട്ടിക പുറത്തിറക്കി. 15 മന്ത്രിമാരിൽ 11 പേർ കാബിനറ്റ് പദവിയുള്ളവരും നാലുപേർ സഹമന്ത്രിമാരുമാണ്. അഞ്ചുപേർ സച്ചിൻ പൈലറ്റ് ക്യാമ്പിൽനിന്നുള്ളവരാണ്.

പൈ​ല​റ്റി​ന്‍റെ വി​ശ്വ​സ്ത​രാ​യ ഹേ​മ​രം ചൗ​ധ​രി, വി​ശ്വേ​ന്ദ്ര സിം​ഗ്, ര​മേ​ഷ് മീ​ണ എ​ന്നി​വ​ർ മ​ന്ത്രി​മാ​രാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. ബ്രി​ജേ​ന്ദ്ര സിം​ഗ് ഓ​ല​യും മു​രാ​രി ലാ​ൽ മീ​ണ​യും സ​ഹ​മ​ന്ത്രി​മാ​രാ​കും. സ​ച്ചി​നൊ​പ്പം ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ലൈ​യി​ൽ ഖ​ലോ​ട്ട് മ​ന്ത്രി​സ​ഭ​യി​ൽ​നി​ന്നും പു​റ​ത്താ​ക്കി​യ വി​ശ്വേ​ന്ദ്ര സിം​ഗ്, ര​മേ​ഷ് മീ​ണ എ​ന്നി​വ​രു​ടെ തി​രി​ച്ചു​വ​ര​വി​നും പു ​നഃ​സം​ഘ​ട​ന വ​ഴി​യൊ​രു​ക്കി. പു​തി​യ മ​ന്ത്രി​സ​ഭ​യി​ൽ വി​ശ്വേ​ന്ദ്ര സിം​ഗ് ടൂ​റി​സ​വും ദേ​വ​സ്വ​വും കൈ​കാ​ര്യം ചെ​യ്യും. മീ​ണ​യ്ക്കു ഭ​ക്ഷ്യ​വ​കു​പ്പാ​ണ് ന​ൽ​കു​ക.

മ​ഹേ​ന്ദ്ര​ജി​ത് സിം​ഗ് മാ​ള​വ്യ, രാം​ലാ​ൽ ജാ​ട്ട്, മ​ഹേ​ഷ് ജോ​ഷി, മ​മ​ത ഭൂ​പേ​ഷ്, ടി​ക്കാ​റാം ജൂ​ലി, ഭ​ജ​ൻ ലാ​ൽ യാ​ദ​വ്, ഗോ​വി​ന്ദ് റാം ​മേ​ഘ്‌​വാ​ൾ, ശ​കു​ന്ത​ള റാ​വ​ത്ത് എ​ന്നി​വ​രാ​ണ് മ​റ്റ് പു​തു​മു​ഖ​ങ്ങ​ൾ. സാ​ഹി​ദ ഖാ​നും രാ​ജേ​ന്ദ്ര സിം​ഗ് ഗു​ധ്‌​വ​യും സ​ഹ​മ​ന്ത്രി​മാ​രാ​കും. പുതിയ മന്ത്രിസഭ നിലവിൽവരുന്നതോടെ ഒന്നര വർഷമായി ഗെഹ്േലാട്ടും പൈലറ്റും തമ്മിൽ തുടരുന്ന തർക്കത്തിന് അവസാനമാകുമെന്ന പ്രതീക്ഷയിലാണ് ഹൈകമാൻഡ്. ഉച്ചക്ക് രണ്ടിന് ചേരുന്ന പി.സി.സി യോഗത്തിൽ മന്ത്രിമാരെ ഔദ്യോഗികമായി പ്രഖ്യാപിക്കും. വൈകീട്ട് നാലിന് രാജ്ഭവനിലാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ.

Leave a Reply

Your email address will not be published. Required fields are marked *