0 Comments

റിയാദ്: സൗദി അറേബ്യയിൽ 31 പേർക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 37 പേർ കൂടി സുഖം പ്രാപിച്ചു.  രാജ്യത്ത് 24 മണിക്കൂറിനിടെ ഒരാളുടെ മരണം കൊവിഡ് മൂലമാണെന്ന് റിപ്പോർട്ട് ചെയ്തു.

രാജ്യത്ത് 24 മണിക്കൂറിനിടെ 24,275 പി.സി.ആർ പരിശോധനകൾ നടത്തിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ രോഗ ബാധിതരുടെ എണ്ണം 5,49,443 ആയി. ഇതിൽ 5,38,542 പേരും സുഖം പ്രാപിച്ചു. ആകെ 8,823 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.

നിലവിലുള്ള കൊവിഡ് ബാധിതരിൽ 47 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. മറ്റ് രോഗികളുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.

Leave a Reply

Your email address will not be published. Required fields are marked *