0 Comments

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത്​ 8488 പുതിയ കോവിഡ്​ കേസുകൾ. ഇത് 538 ദിവസങ്ങൾക്കിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം   അറിയിച്ചു.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 249 പേർ കോവിഡ്​ കാരണം മരണത്തിന്​ കീഴടങ്ങി. ഇതോടെ ആകെ മരണസംഖ്യ 4,65,911 ആയി.

ഇന്ത്യയിലെ സജീവ കേസുകളുടെ എണ്ണം 1,18,443 ആണ്. ഇത് മൊത്തം റിപ്പോർട്ട്​ ചെയ്​ത കേസുകളുടെ ഒരു ശതമാനത്തിൽ താഴെയാണ്. നിലവിലിത്​ 0.34 ശതമാനമാണ്. അതായത്​ 2020 മാർച്ചിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 12,510 രോഗികൾ സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 3,39,34,547 ആയി. നിലവിൽ രോഗമുക്തി നിരക്ക് 98.31 ശതമാനമാണ്.

 

Leave a Reply

Your email address will not be published. Required fields are marked *