0 Comments
കോവിഡ് കാലഘട്ടത്തിൽ ക്ലാസുകൾ എല്ലാം ഓൺലൈൻ ആയപ്പോൾ കുട്ടികളിലെ ഇന്റർനെറ്റ്‌ ഉപയോഗത്തെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന മാഫിയകളെ കുറിച്ചുള്ള ഒരു ബോധവൽക്കരണ ഹ്രസ്വചിത്രമാണ് നിഹ. നിഹ എന്ന ഒരു പെൺകുട്ടിയുടെ അനുഭവമാണ് ചിത്രം പറയുന്നത്.
ഒട്ടേറെ സാമൂഹിക പ്രസക്തിയുള്ള ചിത്രങ്ങൾ സംവിധാനം ചെയ്ത സ്കൂൾ വിദ്യാർത്ഥിയായ ശ്രീഹരി രാജേഷ് ആണ് ചിത്രം എഴുതി സംവിധാനം ചെയ്യുന്നത്. ഛായാഗ്രഹണം ജ്യോതിസ് ബിജു. സ്കൂൾ കുട്ടികൾക്കും, അധ്യാപകർക്കും, മാതാപിതാക്കൾക്കും വേണ്ടിയുള്ള ബോധവൽക്കരണം ആയി ആണ് ഈ ഹ്രസ്വചിത്രം പുറത്തിറക്കുന്നത്. യൂട്യൂബിലൂടെ ആണ് ആദ്യത്തെ ടീസർ പുറത്ത് വിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *