
ചെന്നിത്തലയുടെ രാജി സ്വീകരിക്കാത്തതും , സുധാകരൻ സ്ഥാനമേൽകാത്തതുമൊക്കെയായി കോൺഗ്രസിന്റെ സ്വന്തം ചാനലായ ജയ്ഹിന്ദിൽ ആകെക്കൂടി വലിയ വലിയ പ്രേശ്നങ്ങൾ ആയിരുന്നു , ഇപ്പോൾ ഈ പ്രതിസന്ധികൾക് ഒക്കെ നേരിയ ഒരു ആശ്വാസവുമായി എത്തിയിരിക്കുകയാണ് കണ്ണൂർ സിംഹം .
നാലര മാസമായി ശമ്ബളം മുടങ്ങിയിരിക്കുന്ന ജയ്ഹിന്ദ് ടിവിയിലെ ജീവനക്കാര്‍ക്ക് ഉടനടി 5000 വീതം നല്കാന് കെപിസിസി പ്രസിഡന്റ് കെ.
സുധാകരന്റെ നിര്‍ദ്ദേശം. ശമ്ബളം കിട്ടാതെ ബുദ്ധിമുട്ടിലായിരിക്കുന്ന ജീവനക്കാര്‍ക്ക് താല്‍ക്കാലിക ആശ്വാസമാണ് സുധാകരന്റെ ഇടപെടല്‍.
എന്നാല്‍ താല്ക്കാലികമായ പരിഹാരങ്ങളല്ല വേണ്ടതെന്നും ഓരോ മാസത്തെ ശമ്ബളവും അല്പം വൈകിയാലും അതാത് മാസങ്ങളില്‍ തന്നെ നല്‍കാനുള്ള ശ്രമമാണ് ഉണ്ടാകേണ്ടതെന്ന് ജീവനക്കാര്‍ പറയുന്നു. ജീവനക്കാരുടെ പിഎഫും ഇഎസ്ഐയും മുടങ്ങിയിരിക്കുകയാണ്. അക്കാര്യത്തിലും തീരുമാനമുണ്ടാകണമെന്ന് അവര്‍ ആവശ്യപ്പെടുന്നു.
ജയ്ഹിന്ദ് ചാനല്‍ ജീവനക്കാരുടെ ദുരിതത്തെ പറ്റി രണ്ട് ദിവസം മുമ്ബ് മറുനാടനില്‍ വാര്‍ത്ത നല്‍കിയിരുന്നു. അതിനെ തുടര്‍ന്നാണ് കെപിസിസി പ്രസിഡന്റിന്റെ അടിയന്തര ഇടപെടല്‍. ചാനല്‍ ചെയര്മാന് സ്ഥാനം ഏറ്റെടുത്തിട്ടില്ലെങ്കിലും കെപിസിസി പ്രസിഡന്റ് എന്ന നിലയില്‍ സുധാകരന് പാര്‍ട്ടി ചാനലിലെ പ്രതിസന്ധിയില്‍ ഇടപെടുകയായിരുന്നു. ചാനലിന്റെ ചെയര്‍മാനായിരുന്ന രമേശ് ചെന്നിത്തല രാജി വച്ചെങ്കിലും കെപിസിസി പ്രസിഡന്റ് കെ. സുധാകരന് രമേശിന്റെ രാജി അംഗീകരിച്ചിട്ടില്ല. എന്നാല്‍ രമേശ് ആവട്ടെ ഇപ്പോള്‍ ചാനലിന്റെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടാറുമില്ല. ഇതോടെയാണ് ചാനല്‍ പ്രവര്‍ത്തനമാകെ പ്രതിസന്ധിയിലായത്.
കെ. സുധാകരന് കെപിസിസി പ്രസിഡന്റായതിനെ തുടര്‍ന്ന് ചാനലിന്റെ ചെയര്‍മാനായിരുന്ന രമേശ് ചെന്നിത്തല ഒന്നര മാസം മുമ്ബാണ് രാജിവച്ചത്. എന്നാല്‍ ചെയര്‍മാനായിരുന്ന കാലത്തെ കണക്കുകള്‍ കാണിച്ചിട്ട് മാത്രം സ്ഥാനമൊഴിഞ്ഞാല്‍ മതി എന്ന നിലപാടിലാണ് കെ. സുധാകരന്. അതിന് ശേഷമാണ് ചെന്നിത്തല ചാനലിന്റെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടാതായത്.
ശമ്ബളം മുടങ്ങുന്നത് ജയ്ഹിന്ദില്‍ പുതിയകാര്യമല്ലെങ്കിലും ഇത്രയും കാലം തുടര്‍ച്ചയായി മുടങ്ങുന്നത് ഇതാദ്യമായാണ്. ഇഎസ്ഐ അടയ്ക്കാത്തത് മൂലം അസുഖം വന്നാല്‍ പോലും ആനുകൂല്യം ലഭിക്കാത്ത അവസ്ഥയിലാണ് ജീവനക്കാര്‍. ചാനലില്‍ നിന്നും രാജി വച്ചവര്‍ക്ക് ഗ്രാറ്റിവിറ്റിയും ഏറെ കാലമായി നല്‍കുന്നില്ല. ഇത് ലേബര്‍ പരാതിയുമായി മാറിയിട്ടുണ്ട്.
യുഡിഎഫ് കണ്‍വീനര്‍ ആയതിനെ തുടര്‍ന്ന് എംഡിയായിരുന്ന എംഎം ഹസന് ആ സ്ഥാനവും ഒഴിഞ്ഞിരുന്നു. ഒരു വര്‍ഷം മുമ്ബ് കെവി തോമസിനെ ജയ്ഹിന്ദിന്റെ എംഡിയായി നിയോഗിച്ചിരുന്നു. ഹസന് രാജിവച്ച സാഹചര്യത്തിലായിരുന്നു ഇത്. എന്നാല്‍ ചാനലിന്റെ സാമ്ബത്തിക പ്രതിസന്ധി തിരിച്ചറിഞ്ഞ് കെവി തോമസ് സ്ഥാനം ഏറ്റെടുത്തില്ല. വലിയ ഫണ്ട് തട്ടിപ്പ് കെവി തോമസ് കണ്ടെത്തിയതായി അന്ന് സൂചനകളുണ്ടായിരുന്നു.
ചാനലിന്റെ ജെഎംഡിയായ ബിഎസ് ഷിജുവാകട്ടെ ഇടക്കാലത്ത് പുറത്താക്കപ്പെട്ടെങ്കിലും ഇപ്പോള്‍ തിരിച്ചെത്തിയിട്ടുണ്ട്. എന്നാല്‍ ഡയറക്ടര്‍ ബോര്‍ഡിലെ പ്രശ്നങ്ങളും വരുമാനക്കുറവും ചൂണ്ടിക്കാട്ടി ജീവനക്കാരുടെ ആവലാതികള്‍ക്ക് മുന്നില്‍ ഷിജു കൈകഴുകുകയയിരുന്നു ഇതുവരെ. ചാനല്‍ നഷ്ടത്തിലാണെങ്കിലും ഓണ്‍ലൈനില്‍ നിന്നും ലഭിക്കുന്ന വരുമാനം എവിടെയെന്നാണ് ജീവനക്കാര്‍ ചോദിക്കുന്നത്. ഇതിന് കൃത്യമായ കണക്കില്ല. ഇത് ചില പോക്കറ്റുകളിലേയ്ക്ക് പോകുകയാണെന്ന് അവര്‍ സംശയിക്കുന്നു.
Video Link