0 Comments

മുംബൈ: ഓടുന്ന ട്രെയിനിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ വീണ് അപകടത്തിലായ യാത്രക്കാരിയെ റെയില്‍വേ പോലീസ് ഉദ്യോഗസ്ഥയുടെ സമയോചിത ഇടപെടല്‍ രക്ഷിച്ചു. ഞായറാഴ്ച രാത്രി ബൈകുള സ്​റ്റേഷനിൽ ഡ്യൂട്ടിയിലായിരുന്നു കോൺസ്റ്റബിൾ സപ്​ന ഗോൽക്കർ. ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ സ്​ത്രീ നിലതെറ്റി വീഴുകയായിരുന്നു. ബോഗിയുടെ പടിയിലേക്ക്​ വീണ യുവതിയുമായി​ ട്രെയിൻ നീങ്ങുന്നത്​ കണ്ട്​ ഓടിയെത്തിയ ഗോൽക്കർ അവരെ രക്ഷപെടുത്തി.

സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് സപ്‌ന ഇത്തരത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. കഴിഞ്ഞ മാസം സന്ദേസ്റ്റ്​ സ്​റ്റേഷനിൽ വെച്ചാണ്​ 50കാരിയുടെ ജീവൻ ഗോൽകർ രക്ഷിച്ചത്​. ലോക്കൽ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ വീണ 40കാരി പിന്നീട്​ എഴുന്നേറ്റ്​ നിൽക്കുന്നത്​ സെൻട്രൽ റെയിൽവേ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോയിൽ കാണാം. യുവതിക്ക്​ നിസ്സാര പരിക്കുകൾ മാത്രമാണുള്ളത്​.

Leave a Reply

Your email address will not be published. Required fields are marked *