0 Comments

റിയാദ്: സൗദി അറേബ്യയില്‍ 24 മണിക്കൂറിനിടയില്‍ 39 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. നിലവില്‍ ചികിത്സയില്‍ കഴിയുന്ന കൊവിഡ്  രോഗികളുടെ എണ്ണം 2,052 ആണ് . അതില്‍ 52 പേരുടെ നില ഗുരുതരമാണ്.  ഇവര്‍  തീവ്രപരിചരണ വിഭാഗത്തിലാണ്.  ഇവരൊഴികെ ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.

നിലവിലെ രോഗബാധിതരില്‍ 50 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്താകെ കൊവിഡ് ബാധിച്ച് രണ്ട് പേര്‍ മരി ച്ചു. രാജ്യത്ത് 24 മണിക്കൂറിനിടെ 24,275 പി.സി.ആര്‍ പരിശോധനകള്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. ആകെ റിപ്പോര്‍ട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 5,49,518 ആയി. ഇതില്‍ 5,38,640 പേരും സുഖം പ്രാപിച്ചു. ആകെ 8,826 പേര്‍ മരിച്ചു. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.

Leave a Reply

Your email address will not be published. Required fields are marked *