0 Comments

ന്യൂഡൽഹി: കോൺഗ്രസ്​ നേതാക്കളായ കീർത്തി ആസാദും അശോക്​ തൻവറും തൃണമൂൽ കോൺ​ഗ്രസിൽ ചേർന്നു .ന്യൂഡൽഹിയിലെ ഔദ്യോഗിക വസതിയിൽ വെച്ച്​ തൃണമൂൽ കോൺഗ്രസ്​ അധ്യക്ഷയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി കീർത്തി ആസാദിനെ പാർട്ടിയിലേക്ക്​ സ്വീകരിച്ചു.

“ബി.ജെ.പി ഭിന്നിപ്പിന്‍റെ രാഷ്​ട്രീയം കളിക്കുകയാണ്​. ശരിയായ ദിശയിലേക്ക്​ നയിക്കാൻ രാജ്യത്തിന്​ ചിലരുടെ ആവശ്യമുണ്ട്​. മമത ബാനർജിക്ക്​ ആ നേതൃത്വപാടവമുണ്ടെന്ന്​ ഞാൻ കരുതുന്നു. ” ഇതേ തുടർന്നാണ് ​ തൃണമൂലിൽ ചേർന്നതെന്നും ആസാദ്​ മാധ്യമങ്ങളോട്​ പ്രതികരിച്ചു.

മുൻ ബിഹാർ മുഖ്യമന്ത്രി ഭഗവത്​ ഝാ ആസാദിന്‍റെ മകനാണ്​ കീർത്തി ആസാദ്​. ബിഹാറിലെ ദർഭംഗയിൽ നിന്ന്​ മൂന്നുതവണ ലോക്​സഭ എം.പിയായും തെരഞ്ഞെടുക്കപ്പെട്ടു. 2015 ൽ ബി.ജെ.പിയിൽനിന്ന്​ പുറത്തായ കീർത്തി ആസാദ്​ 2019 ഫെബ്രുവരിയിലാണ്​ കോൺഗ്രസിൽ ചേരുന്നത്​.

Leave a Reply

Your email address will not be published. Required fields are marked *